സിംഗപ്പൂര്‍ : നതാസ് ട്രാവല്‍ ഫെയറിന്റെ ഭാഗമായി മലേഷ്യ എയര്‍ലൈന്‍സ് സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ആകര്‍ഷകമായ നിരക്കുകല്‍ പ്രഖ്യാപിച്ചു .നികുതിയും മറ്റു ചാര്‍ജുകളും ഉള്‍പ്പെടെ റിട്ടേണ്‍ ടിക്കറ്റിനു 302 സിംഗപ്പൂര്‍ ഡോളറാണ് (14,500 രൂപ) നിരക്ക് .മാര്‍ച്ച് മൂന്നിന് മുന്‍പ് ടിക്കറ്റുകള്‍ എടുക്കുന്നവര്‍ക്ക് ജൂണ്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാനാകും.ട്രാവല്‍ ഫെയറിന്റെ ഭാഗമായി കൊച്ചിയില്‍ നിന്ന് ലോകമെമ്പാടുമുള്ള 25-ഓളം കേന്ദ്രങ്ങളിലേക്ക് വളരെ കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് .
കൊച്ചിയില്‍ നിന്നു ബാങ്കോക്ക്, ഫുക്കെറ്റ്, ക്രാബി എന്നിവടങ്ങളിലേക്ക് 15,287 രൂപ മാത്രമാണ് റിട്ടേണ്‍ ടിക്കറ്റിനു നല്‍കേണ്ടത്. യാത്ര ചെയ്യുന്ന കാലാവധി പരമാവധി ഒരു മാസമായിരിക്കണം എന്ന നിബന്ധനയോടു കൂടിയാണ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത് .30 കി.ഗ്രാം ലഗേജ് ,ഭക്ഷണം എന്നിവ സൌജ്യനമായി ഓഫര്‍ ടിക്കറ്റില്‍ ലഭ്യമാണ് .കമ്പനിയുടെ വെബ്സൈറ്റ് (http://www.malaysiaairlines.com), അംഗീകൃത ട്രാവല്‍ ഏജന്‍റ്, കൊച്ചിയിലെ ഓഫിസ് (ഫോണ്‍ 0484-2868100) എന്നിവിടങ്ങളിലൂടെ ഓഫര്‍ ലഭ്യമാണ്. –