സില്‍ക്ക് എയറിന്‍റെ കോഴിക്കോട് സര്‍വീസ്

സില്‍ക്ക് എയറിന്‍റെ കോഴിക്കോട് സര്‍വീസ് പരിഗണയിലാണെന്ന് ദക്ഷിണേന്ത്യന്‍ മാനേജര്‍ ഷീ ചി ചിയാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.രജതജൂബിലിയാഘോഷിക്കുന്ന സില്‍ക്ക് എയര്‍ തങ്ങളുടെ ഇക്കോണമി ക്ലാസിലെ യാത്രികര്‍ക്ക് 2,50,000 രൂപയുടെ പ്രത്യേക ഇളവുകള്‍ ഉള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അ

തിരുവനന്തപുരം : സില്‍ക്ക് എയറിന്‍റെ കോഴിക്കോട് സര്‍വീസ് പരിഗണയിലാണെന്ന് ദക്ഷിണേന്ത്യന്‍ മാനേജര്‍  ഷീ ചി ചിയാന്‍  പത്രസമ്മേളനത്തില്‍ പറഞ്ഞു.രജതജൂബിലിയാഘോഷിക്കുന്ന സില്‍ക്ക് എയര്‍ തങ്ങളുടെ ഇക്കോണമി ക്ലാസിലെ യാത്രികര്‍ക്ക് 2,50,000 രൂപയുടെ  പ്രത്യേക ഇളവുകള്‍ ഉള്ള ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം .കൂടാതെ ഫിബ്രവരി 21 മുതല്‍ 28 വരെ ബുക്ക് ചെയ്യുന്ന ബിസിനെസ്സ് ക്ലാസ്സ്‌ റിട്ടേണ്‍ ടിക്കറ്റിന് നാലു ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണ്ണനാണയം ലഭിക്കും .ഈ ടിക്കറ്റുകള്‍ ഉപയോഗിച്ച് ജൂലായ് 24 വരെ യാത്ര ചെയ്യാം. 500 യാത്രക്കാര്‍ക്ക് ഈ സമ്മാനം ലഭിക്കും.

കൊച്ചി ,തിരുവനന്തപുരം ,വിശാഖപട്ടണം ,ഹൈദരാബാദ് ,കോയമ്പത്തൂര്‍ എന്നീ എയര്‍പോര്‍ട്ടുകളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കാണ് സില്‍ക്ക് എയര്‍ ,ബോയിംഗ് 737 ലോഗോ ആലേഖനം ചെയ്ത സ്വര്‍ണ്ണനാണയം  സമ്മാനമായി  ലഭിക്കുന്നത് .മറ്റു എയര്‍പോര്‍ട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും പ്രത്യകമായ സില്‍ക്ക് എയര്‍ ലോഗോയോടു കൂടിയ നാണയം ലഭിക്കും .

മുംബൈ ,ചെന്നൈ ,കൊച്ചി എന്നിവയാണ് ഇന്ത്യയിലെ സില്‍ക്ക് എയറിന്റെ തിരക്കേറിയ റൂട്ടുകള്‍ എന്ന് സില്‍ക്ക് എയര്‍ ഇന്ത്യാ ജനറല്‍ മാനേജര്‍ ഡേവിഡ് ലാവു പറഞ്ഞു .തിരക്കു കണക്കിലെടുത്ത് കൊച്ചിയിലേക്ക് ആഴ്ചയില്‍ 10 സര്‍വീസും ,തിരുവനന്തപുരത്തെക്ക് 4 സര്‍വീസും നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം