മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ തിരോധാനം: ദുരൂഹത തുടരുന്നു…

0

മലേഷ്യന്‍ എയര്‍ലൈന്‍സ്  വിമാനം MH370 കാണാതായിട്ടു 60 മണിക്കൂറുകള്‍ പിന്നിട്ടിരിക്കുന്നു, നിരവധി ലോക രാഷ്ട്രങ്ങളിലെ SAR (സേര്‍ച്ച്‌ ആന്‍ഡ്‌ റെസ്ക്യൂ) ടീമുകള്‍ തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ വിമാനത്തിന്‍റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകത്തത് നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു.

നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അന്തരീക്ഷത്തില്‍ വെച്ചുള്ള സ്ഫോടനത്തിനാണ് എഫ് ബി ഐ ഉള്‍പ്പടെയുള്ളവര്‍ സാധ്യത കല്‍പ്പിക്കുന്നത്. കളഞ്ഞു പോയ പാസ്പോര്‍ട്ടില്‍ യാത്ര ചെയ്തവരുടെ വിഡിയോ ദൃശ്യങ്ങള്‍ എഫ് ബി ഐ പരിശോധിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല

സാധ്യതകള്‍:
1) തീവ്രവാദികളുടെ ആക്രമണം – രണ്ടുപേര്‍ കളഞ്ഞുപോയ പാസ്പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തതും ,ചൈനയിലെ കോണ്‍ഗ്രെസ് മീറ്റിംഗ് അവസാനിച്ച സാഹചര്യവും ,അമേരിക്ക നല്‍കുന്ന മലേഷ്യയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ സൂചനകളും തീവ്രവാദബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.

2)പൈലറ്റിന്‍റെ പാകപ്പിഴ – പൈലറ്റിന്‍റെ ഭാഗത്ത്‌ നിന്നുണ്ടായ വീഴ്ച അപകടത്തിനു കാരണം ആകാനുള്ള സാധ്യത തള്ളിക്കളയാനികില്ല .കൂടാതെ പൈലറ്റ്‌ ആത്മഹത്യാ ചെയ്യുന്നതു വഴിയുള്ള അപകടങ്ങള്‍ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ട് എന്നതും ചേര്‍ത്തുവായിക്കപ്പെടുന്നു .

3)എഞ്ചിന്‍ തകരാര്‍ – റോള്‍ഡ് റോയ്സിന്‍റെ രണ്ടു എന്ജിനുകളും ഒരുമിച്ചു പ്രവര്‍ത്തനരഹിതമാകാനുള്ള സാഹചര്യം. എന്നാല്‍ എന്തുകൊണ്ട് പൈലറ്റ്‌ ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്നത് ഈ സാധ്യതയ്ക്കുമേല്‍ മങ്ങള്‍ ഏല്‍പ്പിക്കുന്നു .

4)മെക്കാനിക്കല്‍ തകരാര്‍ -വിമാനം കൊലാലംപൂരിലേക്ക് തിരിച്ചു പോകാന്‍ ശ്രമിച്ചത്‌ എന്തെങ്കിലും മെക്കാനിക്കല്‍ സംബന്ധമായ തകരാര്‍ മൂലമായിരിക്കാം .എന്നാല്‍ ഈ സാഹചര്യത്തിലും പൈലറ്റ്‌ യാതൊരു വിധത്തിലും എയര്‍ട്രാഫിക്‌ കണ്ട്രോളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല.

5)എയര്‍ ഫ്രാന്‍സ് 447 മോഡല്‍ – എയര്‍ ഫ്രാന്‍സ് 447 മോഡല്‍ അപകടത്തിനും സാധ്യതയുള്ളതായി അനേഷണ ഏജന്‍സികള്‍ സൂചിപ്പിക്കുന്നു .

6) തെറ്റിദ്ധരിച്ച് വെടിവെച്ചിടുക: രാജ്യത്തിന്‍റെ മിലിറ്ററി,  തെറ്റിദ്ധരിച്ച് വിമാനം വെടിവെച്ചിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

സാധ്യതകളേറെയെങ്കിലും 239 യാത്രക്കാരുമായി പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് സങ്കീര്‍ണ്ണമായ റഡാര്‍ വ്യൂഹത്തില്‍ നിന്നും മാഞ്ഞതെങ്ങനെയെന്ന ദുരൂഹതയ്ക്ക് ഉടന്‍ വിരാമാമാകുമെന്നു പ്രതീക്ഷിക്കാം

Related Stories:

മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്‍റെ തിരോധാനം: തീവ്രവാദബന്ധം?

കാണാതായ വിമാനത്തിലെ ഇന്ത്യക്കാരുടെ പേരു വിവരങ്ങള്‍ ലഭിച്ചു

കാണാതായ മലേഷ്യ എയര്‍ലൈന്‍സ്‌ ലോകത്തിലെ സുരക്ഷിത വിമാനകമ്പനികളിലൊന്ന്

മലേഷ്യന്‍ എയര്‍ലൈന്‍സ്‌ വിമാനം കാണാതായി