കാണാതായ വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്യയുടെ സഹായം തേടി

0

 

കോലാലംപൂര്‍ : കാണാ‍തായ മലേഷ്യന്‍ എയലൈന്‍സ് വിമാനം കണ്ടെത്താന്‍ മലേഷ്യ ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഇന്നലെയാണ് സഹായാഭ്യര്‍ത്ഥന നടത്തിയതെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയെ കൂടാതെ ജപ്പാനും തിരച്ചിലിനായി തയ്യാറെടുക്കുന്നുണ്ട്‌ .ഇപ്പോള്‍ തെരച്ചില്‍ നടത്തുന്ന സംഘത്തോടൊപ്പം ഇന്ത്യയും പങ്കാളിയാകണമെന്ന് മലേഷ്യ ആവശ്യപ്പെട്ടിരിക്കുന്നത്.കാണാതായ വിമാനത്തില്‍  5 ഇന്ത്യക്കാരും ഉള്‍പ്പെടുന്നുണ്ട് .ആവശ്യമായ സഹായം ചെയ്യാന്‍ തയ്യാറാണെന്ന് ഇന്ത്യ മലേഷ്യയെ അറിയിച്ചിരുന്നു .
 
 മലാക്ക കടലിടുക്കിനു സമീപം വിമാനം തകര്‍ന്നു വീണുവെന്നാണ് ഇപ്പോഴത്തെ നിഗമനം.ആന്‍ഡമന്‍ കടലില്‍ തെരച്ചില്‍ നടത്താന്‍ വേണ്ടിയാണു മലേഷ്യ ഇന്ത്യയുടെ സഹായം തേടിയതെന്നു വിദേശകാര്യ വക്താവ് സയീദ് അക്ബറുദ്ദീന്‍ പറഞ്ഞു.ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ അന്വേഷണത്തിനായി തയ്യാറായതാണ്  ലഭ്യമാകുന്ന ഏറ്റവും പുതിയ വിവരം .സമുദ്രനിയമം അനുസരിച്ച് ഇന്ത്യ കൂടെ തിരച്ചിലില്‍ പങ്കാളികളാകുന്നത് സാധാരണമാണെന്ന് ഇന്ത്യന്‍ നേവി വൃത്തങ്ങള്‍ അറിയിച്ചു .കൂടാതെ ഇന്ത്യന്‍ നേവിയുടെ സാറ്റലൈറ്റ് 'രുക്മിണി ' അല്ലെങ്കില്‍ GSAT-7 അന്വേഷണത്തിനായി സജ്ജമാക്കുന്നുണ്ട് .ആന്‍ഡമാന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ നേവിയും ,എയര്‍ ഫോഴ്സും സ്ഥിരമായി പട്രോളിംഗ് നടത്തുന്നത് കൊണ്ട് ഇന്ത്യ കൂടെ അന്വേഷണത്തിന് ചേരുന്നത് കൂടുതല്‍ കരുത്താകുമെന്നാണ് മലേഷ്യയുടെ നിരീക്ഷണം .