മലബാര്‍ മലയാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത

0
 
മലബാറില്‍ നിന്നുള്ള മലേഷ്യ-സിംഗപ്പൂര്‍ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മലബാറിലേക്കും തിരിച്ചും ഉള്ള രാത്രി സവാരി . 
 
ഈ പ്രശ്നത്തിന്  വിരാമം ഇട്ടു കൊണ്ട് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍  നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട് , വടകര ,തലശ്ശേരി ,കണ്ണൂര്  റൂട്ടില്‍ ഈ വരുന്ന  മെയ്‌  രണ്ടാം തീയതി മുതല്‍ ലക്ഷ്വറി ബസ് സര്‍വീസ് ആരംഭിക്കുന്നു . ആദ്യ ഘട്ടത്തില്‍ എല്ലാ വെള്ളിയാഴ്ച്ചകളിലും ആരംഭിക്കുന്ന സര്‍വീസ് പിന്നീടു എല്ലാ ദിവസങ്ങളിലെക്കും വ്യാപിപ്പിക്കുവാനാണ് പദ്ധതി.
 
കോഴിക്കോട് കേന്ദ്രികരിച്ച്  പ്രവര്‍ത്തിക്കുന്ന മലബാര്‍ സഫാരി ഗ്രൂപ്പിന്‍റെ  നൂതന സംരംഭമാണ്  ഈ സര്‍വീസ് .
 
നെടുമ്പാശ്ശേരിയില്‍ നിന്നും പുലര്‍ച്ചെ 1:30 നു ആരംഭിക്കുന്ന സര്‍വീസ് രാവിലെ 8:15 നു കണ്ണൂരില്‍ എത്തിച്ചേരും തിരിച്ചു കണ്ണൂരില്‍ നിന്നൂം ഉച്ചക്ക്  1:30 നു ആരംഭിക്കുന്ന സര്‍വീസ് രാത്രി  8:00 മണിയോടെ നെടുമ്പാശ്ശേരിയില്‍ എത്തും .
 
എയര്‍ കണ്ടീഷന്‍ ലക്ഷ്വറി കോച്ചുകളില്‍  യാത്രക്കാര്‍ക്ക് സെമി സ്ലീപ്പര്‍ സീറ്റുകള്‍ക്ക് പുറമേ ലഗേജ്  സൗകര്യങ്ങളും ലഭ്യമാണ്.നെടുമ്പാശ്ശേരിയില്‍ നിന്നും തൃശൂര്‍, കുറ്റിപുറം , കോഴിക്കോട്  വരെ 20 ഡോളറും  വടകര ,തലശ്ശേരി , കണ്ണൂര് എന്നിവിടങ്ങളിലേക്ക് 25$ ഡോളറും ആണ്  ടിക്കറ്റ്‌ നിരക്ക് .
 
ടിക്കറ്റ് ബുക്ക്‌ ചെയ്യാനും വിശദ വിവരങ്ങള്ക്കും മലബാര്‍ സഫാരി വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് .