സ്വര്‍ണ്ണവേട്ട : നെടുമ്പാശ്ശേരിയില്‍ സിംഗപ്പൂര്‍ സ്വദേശി അറസ്റ്റില്‍

0

നെടുമ്പാശ്ശേരി : നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും 1.739 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇന്ന് രാവിലെ മൂന്ന് യാത്രക്കാരില്‍ നിന്നുമായി 1.739 കിലോഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടിച്ചത്. ട്രോളി ബാഗ്, ഫോട്ടോസ്റ്റാറ്റ് മെഷിന്‍റെ കാട്രിഡ്ജ്, ദൂരം അളക്കുന്നടേപ്പ് എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്.

അടുത്തിടെയായി സിംഗപ്പൂര്‍ ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണ കടത്ത് വര്‍ധിച്ചിട്ടുണ്ട് .  സംഭവത്തില്‍ സിംഗപ്പൂര്‍ സ്വദേശിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. സിംഗപ്പൂര്‍ സ്വദേശി ജമാല്‍ മുഹമ്മദ്, ചെന്നൈ സ്വദേശി മുഹമ്മദ് റിയാസ്, കാസര്‍കോട് സ്വദേശി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.സിംഗപ്പൂരില്‍ നിന്നെത്തിയ ജമാല്‍ മുഹമ്മദില്‍ നിന്നും 392 ഗ്രാം സ്വര്‍ണ്ണവും സിംഗപ്പൂരില്‍ നിന്നു തന്നെയെത്തിയ ചെന്നൈ സ്വദേശി മുഹമ്മദ് റിയാസില്‍ നിന്നും 592 ഗ്രാമും ദുബായില്‍ നിന്നും വന്ന കാസര്‍കോട് സ്വദേശി നൗഷാദില്‍ 817 ഗ്രാം സ്വര്‍ണ്ണവുമാണ് പിടികൂടിയത്.മൂന്ന് പേരെയും വിശദമായി ചോദ്യം ചെയ്യാന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു.