സിംഗപ്പൂര്‍ ഓപ്പണ്‍: ശ്രീകാന്ത് സെമിയില്

സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്‍റന്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് സെമിയിക്ക് കുതിച്ചു.സെമിയില്‍ ടോപ് സീഡ് ലീ ചോങ് വെയ് ആണ് എതിരാളി

സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്‍റന്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ കെ. ശ്രീകാന്ത് സെമിയിക്ക് കുതിച്ചു. ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, ബി. സായ് പ്രണീത് എന്നിവര്‍ ക്വാര്‍ട്ടറില്‍ പുറത്തായി.   ഒരു മണിക്കൂറിലേറെ നീണ്ട മാരത്തണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പതിനാലാം നന്പര്‍ ഹോങ്കോങ്ങിന്‍റെ ഹുന്‍ യുവിനെ 17_21, 21_14, 21_19 എന്ന സ്കോറിന് തോല്‍പ്പിച്ചാണ് ശ്രീകാന്ത് സെമിയില്‍ കടന്നത്‌. ആദ്യ ഗെയിം നഷ്ടമായതിന് ശേഷം ശ്രീകാന്ത് മികച്ച തിരിച്ചുവരവ് നടത്തി. ലോകറാങ്കിംഗില്‍ ഇരുപത്തഞ്ചാം സ്ഥാനത്തുള്ള ശ്രീകാന്ത് കരിയറില്‍ രണ്ടാം തവണയാണ് ഹുന്‍ യുവിനെ തോല്‍പ്പിക്കുന്നത്. സെമിയില്‍ ടോപ് സീഡ് ലീ ചോങ് വെയ് ആണ് എതിരാളി.    പുരുഷ സിംഗിള്‍സില്‍ ബി സായ് പ്രണീതിന്റെ പോരാട്ടം ചൈനയുടെ ഡു പെന്‍ഗ്യുവിന് മുന്നില്‍ അവസാനിച്ചു. ഇന്ത്യയുടെ ടോപ് സീഡ് സൈന നെഹ്വാള്‍ ആദ്യ റൗണ്ടില്‍ തന്നെ ടൂര്‍ണമെന്‍റില്‍നിന്ന് പുറത്തായിരുന്നു.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ