മലയാളി മിഷന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു: സിംഗപ്പൂര്‍ വിദ്യാര്‍ഥികള്‍ക്ക് നൂറു മേനി.

0
മറുനാടന്‍ മലയാളി കുട്ടികള്‍ക്കായി മലയാളം മിഷന്‍റെ ദേശീയപാഠ്യപദ്ധതി പ്രകാരം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആയ ‘കണിക്കൊന്ന’ പരീക്ഷയില്‍ യില്‍,  സിംഗപ്പൂരിലെ വിദ്യാര്‍ഥികള്‍ക്ക്‌ നൂറു ശതമാനം വിജയം. ആദ്യമായാണ് സിംഗപ്പൂരില്‍ ‘കണിക്കൊന്ന’ പരീക്ഷ നടത്തുന്നത്. പരീക്ഷ എഴുതിയ പതിനഞ്ച് വിദ്യാര്‍ഥികളും മികച്ച ഗ്രേഡോടെ വിജയം വരിച്ചു. സിംഗപ്പൂരില്‍ മലയാളം ക്ലാസുകള്‍ സംഘടിപ്പിക്കുന്ന മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റിക്ക് അഭിമാനിക്കാവുന്ന നേട്ടമായി മാറി ഈ വിജയം.
വിജയിച്ച എല്ലാ കുട്ടികളെയും അര്‍പ്പണബോധത്തോടെ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും രക്ഷിതാക്കളെയും മലയാളം മിഷന്‍ ഡയറക്ടര്‍ തലേക്കുന്നില്‍ ബഷീറും രജിസ്ട്രാര്‍ കെ.സുധാകരന്‍ പിള്ളയും അനുമോദനങ്ങള്‍ അറിയിച്ചു.
പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ ഇവരാണ്:
അഞ്ജലി അടുക്കാടുക്കം 
അനിരു‌‌‍ദ്ധ് ഗണേഷ് 
എവീന ജോബ്‌
ലക്ഷ്മി ശ്യാം
മെറിന്‍ ഷാജി
മേഘ്ന മനോജ്‌ വാര്യര്‍
നേഹ രമേഷ്
നിഷിത മുജീബ് റഹ് മാന്‍
നന്ദിത്
റൂബന്‍ ജോഷി
സിദ്ധാര്‍ത്ഥ് രാജേഷ് 
സാന്ദ്ര ഹെനി
സ്നേഹ ജയഗീത
വിവേക് പ്രമോദ് 
ഓരോ വിദ്യാര്‍ഥിയുടെയും വിശദമായ മാര്‍ക്ക് വിവരങ്ങള്‍ക്കായി മലയാളം ലാംഗ്വേജ് എജുക്കേഷന്‍ സൊസൈറ്റിയുമായി (MLES) ബന്ധപ്പെടാവുന്നതാണ്.
വിജയം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും പ്രവാസി എക്സ്പ്രസിന്‍റെ അഭിനന്ദനങ്ങള്‍!!