ടൈഗര്‍ എയര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ കുടുങ്ങി ,യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

0

തിരുവന്തപുരം : വ്യാഴാഴ്ച രാത്രി 11.55ന് തിരുവനന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക്  പോകേണ്ട ടൈഗര്‍ എയര്‍ വിമാനം കാലാവസ്ഥ സംബന്ധമായ കംപ്യൂട്ടര്‍ സംവിധാനം തകരാറയതിനെ തുടര്‍ന്ന് പുറപ്പെട്ടിട്ടില്ല.ആഴ്ചയില്‍ മൂന്ന് ദിവസമാണ് ടൈഗര്‍ എയര്‍ തിരുവന്തപുരത്ത് നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ്‌ നടത്തുന്നത് .യാത്ര റദ്ദാക്കിയതിനെ തുടര്‍ന്ന് 101 യാത്രക്കാരെ നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. 

യാത്ര റദ്ദാക്കിയ ടൈഗര്‍ എയര്‍  വിമാനം ശനിയാഴ്ച പുറപ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം .സിംഗപ്പൂരില്‍നിന്ന് തകരാറായ ഭാഗത്തിന്റെ സ്‌പെയര്‍ വെള്ളിയാഴ്ച രാത്രിയോടെ എത്തിച്ചു. തകരാര്‍ പരിഹരിച്ചശേഷം വിമാനം ശനിയാഴ്ച വൈകിട്ട് 4.15 ന് സിംഗപ്പൂരിലേക്ക് പുറപ്പെടുമെന്ന് ടൈഗര്‍ എയര്‍ അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച തന്നെ ടൈഗര്‍ എയറിന്റെ മറ്റൊരു വിമാനം രാത്രിയോടെ സിംഗപ്പൂരിലേക്ക് സര്‍വീസ്‌ നടത്തുന്നുണ്ട് .