പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം ശ്രീ.എം.കെ.ഭാസിക്ക്

0

സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസ് 2014 സാഹിത്യ പുരസ്കാരം സിംഗപ്പൂരിലെ പ്രശസ്ത കവി ശ്രീ.എം.കെ ഭാസിക്ക് സമ്മാനിച്ചു. ജൂലൈ 5 ശനിയാഴ്ച സോമര്‍സെറ്റ്‌നെക്സസ് ഓഡിറ്റൊറിയത്തില്‍നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2014 ന്‍റെ ആഘോഷ പരിപാടിയിലാണ് അവാര്‍ഡ്‌ദാനം ചെയ്തത്.

കവി, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍എന്നീ നിലകളില്‍സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച് സിംഗപ്പൂര്‍മലയാളികള്‍ക്ക് സുപരിചിതനായ ശ്രീ.എം.കെ.ഭാസി മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി കവിതാ സമാഹാരങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

മഴവില്ലുകള്‍, അജന്ത, നിറങ്ങള്‍നിഴലുകള്‍, നൂപുരധ്വനി, പുണ്യാശ്രമത്തില്‍എന്നിവ അദ്ദേഹത്തിന്‍റെ രചനകളില്‍ചിലതാണ്.
സിംഗപ്പൂര്‍മലയാള സാഹിത്യ രംഗത്ത് ആറു പതിറ്റാണ്ടോളമായി എം.കെ.ഭാസി നല്‍കിയ സംഭാവകളെ മാനിച്ചാണ് പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരത്തിന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ഓര്‍ച്ചാഡ്‌ റോഡിലെ നെക്സസ് ഓഡിറ്റോറിയത്തില്‍ ആണ് അവാര്‍ഡ് ദാനം, സംഗീത-നൃത്ത വിരുന്ന് തുടങ്ങിയ പരിപാടികളുമായി   പ്രവാസി എക്സ്പ്രസ് നൈറ്റ്‌ – 2014 അരങ്ങേറിയത്. ചടങ്ങില്‍ അംബാസ്സഡര്‍ ഗോപിനാഥ് പിള്ള, ഇന്ത്യന്‍ ഹൈകമ്മിഷന്‍  ഫസ്റ്റ് സെക്രട്രറി ബാബു പോള്‍, തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായിരുന്നു. പ്രവാസി എക്സ്പ്രസ് ചീഫ്‌രാജേഷ്‌കുമാര്‍, ജനറല്‍മാനേജര്‍എ.ആര്‍.ജോസ്, അരുണ്‍കുമാര്‍തുടങ്ങിയവര്‍പങ്കെടുത്തു.

സമൂഹത്തിലെ വിവിധ തുറകളില്‍ വിശിഷ്ട സേവനം കാഴ്ചവെച്ച വ്യക്തികള്‍ക്കായുള്ള, അവാര്‍ഡ് ദാനമാണ് ആദ്യം നടന്നത്.
മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ (ലൈഫ് ടൈം അച്ചീവ്മെന്റ്), മലേഷ്യന്‍ വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ തന്‍ശ്രീ ദത്തുക് രവീന്ദ്രന്‍ മേനോന്‍(മലയാളി രത്ന),  തെന്നിന്ത്യയിലെ  സൂപ്പര്‍ താരം  പ്രിയാമണി (യൂത്ത് ഐകോണ്‍), സിംഗപൂരിലെ സാഹിത്യകാരനും കവിയുമായ എം.കെ. ഭാസി (സാഹിത്യ പുരസ്‌കാരം), സിംഗപൂരിലെ മലയാളി വ്യവസായി രജു കുമാര്‍ (യംഗ് എന്റര്‍പ്രണര്‍), മലയാളിയും കോര്‍പ്പറെറ്റ്-360 എന്ന ഐടി കമ്പനി സ്ഥാപകനുമായ വരുണ്‍ ചന്ദ്രന്‍ (യംഗ് അചീവര്‍), ബാംഗ്ലൂരിലെ റിയല്‍  എസ്റ്റേറ്റ് കമ്പനിയായ ക്രിസ്റ്റല്‍ഗ്രൂപ്പ് ഉടമയും മലയാളിയുമായ ശ്രീമതി. ലത നമ്പൂതിരി (വനിതാ രത്ന), വ്യവസായിയും, നോര്‍ക്കാ ഡയറക്ടര്‍കൂടിയായ അലക്സാണ്ടര്‍വടക്കേടം (ബിസിനസ് എക്സലന്‍സ്),  ചിത്രകാരി മിസ്‌.അഞ്ജലി ജോര്‍ജ്ജ് (റൈസിംഗ് സ്റ്റാര്‍ ഓഫ് ദി ഈയര്‍) എന്നിവരാണ് പ്രവാസി എക്സ്പ്രസ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

തുടര്‍ന്ന് പ്രവാസി എക്സ്പ്രസ് എഡിറ്റോറിയല്‍ അവാര്‍ഡുകളും നല്‍കപ്പെട്ടു. അതേതുടര്‍ന്ന്, ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ നേതൃത്വത്തില്‍, രാഗേഷ് ബ്രഹ്മാനന്ദന്‍, കേരളത്തിന്‍റെ "പുതിയ വാനമ്പാടി" ചന്ദ്രലേഖ, സ്നേഹജ തുടങ്ങിയവര്‍ പങ്കെടുത്ത സംഗീത വിരുന്ന്, ശ്രീമതി ഗായത്രി ദേവിയുടെ മോഹിനിയാട്ടം, അഭിനേത്രി പ്രിയാമണിയും, സിംഗപൂരിലെ മലയാളി നര്‍ത്തകരും ചേര്‍ന്നവതരിപ്പിച്ച ഫ്യുഷന്‍ ഡാന്‍സ് എന്നിവ വേദിയില്‍ അരങ്ങേറി.