ബംഗാള്‍ വികസിപ്പിക്കാന്‍ സിംഗപ്പൂര്‍ സഹായം തേടി മമതയെത്തി

0

സിംഗപ്പൂര്‍ : പശ്ചിമ ബംഗാളില്‍ വ്യവസായം തുടങ്ങാന്‍ വന്‍കിട വ്യവസായികളെ തേടി മുഖ്യമന്ത്രി മമതാ ബാനര്‍ജി സിംഗപ്പൂരില്‍ എത്തി  .സിംഗപ്പൂര്‍ കമ്പനികളെ സര്‍ക്കാര്‍ സഹായത്തോടെ ബംഗാളില്‍ എത്തിക്കുക വഴി സംസ്ഥാനത്തിന് വന്‍ നേട്ടമുണ്ടാകുമെന്നാണ് സൂചന . 2011 ല്‍ മുഖ്യമന്ത്രി ആയ ശേഷം ഇതാദ്യമാണ് മമത വിദേശ സന്ദര്‍ശനം നടത്തുന്നത് .ബംഗാളില്‍ വ്യവസായങ്ങള്‍ ഇല്ലെന്നും സംസ്ഥാനത്തിന്റെപിന്നോക്കാവസ്ഥക്ക് ഇതാണ് പ്രധാന കാരണമെന്നും പൊതുവില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട് .ഇതിനു പരിഹാരം കാണാനാണ് തന്റെയാത്രയെന്ന് മമത വാര്‍ത്താ ലേഖകരോട് പറഞ്ഞു . 

ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ , സിനിമാ താരം തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട് . സിംഗപൂര്‍ പ്രധാനമന്ത്രി ലീ ഹീന്‍ ലൂങ്ങ് , വിദേശ മന്ത്രി കെ. ഷണ്മുഖം എന്നിവരെ മമത കാണും . ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍ വിമാനത്താവളം, ടൌണ്‍ ഷിപ്, ഐ ടി ഹബ് തുടങ്ങിയവ സ്ഥാപിക്കാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് . ബംഗാളില്‍ വ്യവസായം തുടങ്ങാന്‍ ആര്‍ക്കും കടന്നു വരാമെന്നും സര്‍ക്കാര്‍ ഭൂമി നല്‍കുമെന്നും മമത ഈയിടെ പ്രഖ്യാപിച്ചിരുന്നു . സാംസങ്ങ് , റെയ്മോണ്ട്സ് തുടങ്ങിയ കമ്പനികള്‍ ഫാക്ടറി തുടങ്ങാന്‍ താല്പര്യം അറിയിച്ചിട്ടുണ്ട് .
 
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിനുശേഷമുള്ള മമതാ ബാനര്‍ജിയുടെ ആദ്യത്തെ വിദേശയാത്ര വിവാദത്തില്‍. ആയിരിക്കുകയാണ് .പ്പോള്‍ മമതയുടെ വിദേശയാത്ര വിവാദമാകുന്നത് യാത്രയില്‍ അവര്‍ കൂടെകൊണ്ടു പോകുന്നവരുടെ പേരിലാണ്. മമത ബാനര്‍ജിയുടെ യാത്രയില്‍ ആര്‍.എസ് ഗോയങ്ക, മനീഷ് ഗോയങ്ക, ആദിത്യ അഗര്‍വാള്‍ എന്നിവരുടെ സാന്നിദ്ധ്യമാണ് വിവാദത്തിന് കാരണമാകുന്നത്. ഇവര്‍ ഡയറക്ടര്‍മാരായിരുന്ന എ.എം.ആര്‍.ഐ ഹോസ്പിറ്റലില്‍ 2011ല്‍ ഉണ്ടായ തീപിടുത്തത്തില്‍ 93 പേര്‍ കൊല്ലപ്പെട്ടിരുന്നു. മനപൂര്‍വ്വമുള്ള നരഹത്യക്ക് ഇവരുടെ പേരില്‍ കേസുണ്ട്. ഇപ്പോള്‍ ആ ഹോസ്പിറ്റലുമായി ബന്ധമില്ലാത്ത ഈ മൂന്ന് പേരും മറ്റൊരു വ്യവസായ സ്ഥാപനത്തിന്റെ പേരിലാണ് മമതയുടെ യാത്രയില്‍ പങ്കാളികളാകുന്നത്. തൃണമൂല്‍ എം.പിയും പ്രമുഖ സിനിമാതാരവുമായ ദേവിനെ യാത്രാസംഘത്തില്‍ ഉള്‍പ്പെടുത്തിയതും വിവാദമായിരുന്നു.