മലേഷ്യ എയര്‍ലൈന്‍സില്‍ വമ്പിച്ച ഓഫറുകള്‍

0

 

സിംഗപ്പൂര്‍ :  പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന മലേഷ്യ എയര്‍ലൈന്‍സ്‌ വമ്പിച്ച ഓഫറുകള്‍ നല്‍കി യാത്രക്കാരെ ആകര്‍ഷിക്കുന്നു.സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന്നി കുതിയുള്‍പ്പെടെ 107 ഡോളര്‍ മാത്രമാണെന്ന് വെബ്സൈറ്റില്‍ നിന്ന് മനസ്സിലാകുന്നു.308 ഡോളര്‍ ആണ് ഓഫറിനാണ്  ടിക്കറ്റെങ്കിലും അതിലും മൂന്നിലൊന്നു കുറവിലാണ് ഇപ്പോള്‍ ലഭ്യമാകുന്ന ടിക്കറ്റ് വില .എന്നാല്‍ സ്ഥിരതയല്ലാത്ത സൈറ്റിന്റെ പ്രശ്നമാകാം വിലയിലുള്ള മാറ്റങ്ങള്‍ എന്നാണ് മലേഷ്യന്‍ എയര്‍ലൈന്‍സ്‌ ഓഫീസില്‍ നിന്ന് അറിയിക്കുന്നത് .പക്ഷെ ഇത്തരം കുറഞ്ഞ വിലയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍ സാധിച്ചാല്‍ കുഴപ്പമൊന്നുമില്ല എന്നും അവര്‍ അറിയിക്കുന്നു .എന്തായാലും ഇത്ര പേര്‍ മലേഷ്യ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുവാന്‍ സന്നദ്ധമാകും എന്ന കാര്യത്തില്‍ സംശയമാണ് .