സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിച്ച 38 കിലോ മയില്‍പ്പീലി കൊച്ചി എയര്‍പോര്‍ട്ടില്‍ പിടിച്ചെടുത്തു

0

കൊച്ചി:സിംഗപ്പൂരിലേക്കുള്ള അനധികൃത കടത്തലുകള്‍ വ്യാപകമാകുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 38 കിലോ മയില്‍പ്പീലി പിടിച്ചെടുത്തു. ടൈഗര്‍ എയര്‍ വിമാനത്തില്‍ സിംഗപ്പൂരിലേക്ക് കടത്താന്‍ ശ്രമിക്കവെയായിരുന്നു കസ്റ്റംസ് വിഭാഗം മയില്‍പ്പീലി പിടികൂടിയത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് തമിഴ്‌നാട് സ്വദേശികളെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയിലായവര്‍ക്കെതിരെ മയില്‍പ്പീലി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കുറ്റത്തിനു പുറമേ മയില്‍പ്പീലി വില്‍ക്കാന്‍ ശ്രമിച്ചതിനും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു .സിംഗപ്പൂരില്‍ വസ്ത്രനിര്‍മാണത്തിനും അലങ്കാരവസ്തുക്കള്‍ നിര്‍മിക്കുന്നതിനും മയില്‍പ്പീലി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതിനായി വ്യാപകമായി മയിലുകളെ കൊന്നൊടുക്കുന്നുന്ടെന്നാണ് കണ്ടെത്തല്‍.ഇതോടെ കസ്റ്റംസ് വിഭാഗം പരിശോധനകള്‍ കൂടുതല്‍ വ്യപകമാക്കിയിരിക്കുകയാണ്.