കൊച്ചി സര്‍വീസ് നിര്‍ത്തലാക്കുവാന്‍ മലേഷ്യ എയര്‍ലൈന്‍സിന് നിര്‍ദേശം ; 25% സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നു

0

കൊലാലംപൂര്‍ : യാത്രക്കാരില്ലാതെ വലയുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ്‌ 25% റൂട്ടുകള്‍ നിര്‍ത്തലാക്കുന്നു.ഏകദേശം 20 വിമാനങ്ങള്‍ മറ്റു കമ്പനികള്‍ക്ക് പാട്ടത്തിന് നല്‍കാനാണ് ഇപ്പോഴത്തെ നീക്കം.ദീര്‍ഖദൂര സര്‍വീസുകളും ചൈനയിലേക്കുള്ള സര്‍വീസുകളും കൂടുതലായി ഒഴിവാക്കുവാനാണ് നിലവിലുള്ള സാഹചര്യം.ചൈനയിലേക്കുള്ള വിമാനങ്ങള്‍ ആളില്ലാതെ പറക്കുന്നതെന്ന് മലേഷ്യ എയര്‍ലൈന്‍സ്‌ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
 
പാരീസ് ,ആംസ്റ്റര്‍ഡാം,ഫ്രാങ്ക്ഫര്‍ട്ട് ,ഇസ്താംബുള്‍,ദുബായ് എന്നീ റൂട്ടുകള്‍ നിര്‍ത്തുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയായെന്നാണ് മലേഷ്യ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത് .കൂടാതെ കൊച്ചി ,സിഡ്നി ,ബ്രിസ്ബേന്‍ ,ഡാര്‍വിന്‍ ,ഒസാക ,മെല്‍ബണ്‍ ,എന്നീ സര്‍വീസുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ നിര്‍ത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് .
 
പക്ഷെ കൊച്ചിയിലേക്കുള്ള സര്‍വീസ് പൂര്‍ണമായും നിര്‍ത്തുവാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറവാണ്.പ്രതിസന്ധി ഘട്ടത്തിലും നല്ല രീതിയില്‍ യാത്രക്കാര്‍ ഉണ്ടായിരുന്ന റൂട്ടുകളില്‍ ഒന്നായിരുന്നു കൊച്ചി.സര്‍വീസ് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ ലാഭത്തിലെത്തിയ കൊച്ചി സര്‍വീസ് മലേഷ്യ എയര്‍ലൈന്‍സിന് പ്രാധാന്യമേറിയ റൂട്ടുകളിലൊന്നായി മാറുകയായിരുന്നു.എയര്‍ ഏഷ്യ ,മലിന്‍ഡോ എന്നീ സര്‍വീസുകളില്‍ നിന്ന് നേരിടുന്ന ശക്തമയ മത്സരത്തെ അതിജീവിച്ചാണ് മലേഷ്യ എയര്‍ലൈന്‍സ്‌ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത് .