മലിന്‍ഡോ എയറിന്റെ ദിവസേനയുള്ള രണ്ടാമത്തെ വിമാനസര്‍വീസ് നിര്‍ത്തലാക്കി; സിംഗപ്പൂര്‍ യാത്രക്കാര്‍ക്ക് തലവേദനയാകും

0

കൊലാലംപൂര്‍ : മലിന്‍ഡോ എയറില്‍ കൊച്ചിയിലേക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്ത സിംഗപ്പൂര്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക.ശബരിമല സീസണ്‍ പ്രമാണിച്ച് കൊച്ചിയിലേക്ക് 9.10-നും ,10.30-നുമായി നവംബര്‍- ഡിസംബര്‍ കാലയളവില്‍ രണ്ട് സര്‍വീസുകള്‍ നടത്താനുള്ള നീക്കം മലിന്‍ഡോ എയര്‍ ഉപേക്ഷിക്കുന്നതായി അറിയുന്നു.യാത്രക്കാരുടെ കുറവും , വിമാനങ്ങള്‍ മറ്റു റൂട്ടുകളില്‍ ഉപയോഗിക്കേണ്ടി വരുന്നതുമാണ് കാരണമെന്നാണ് അനൌദ്യോഗിക വിവരം.എന്നാല്‍  രണ്ടു വിമാനങ്ങളിലെയും യാത്രക്കാരെ ഒരു വിമാനത്തില്‍ കൊച്ചിയില്‍ എത്തിക്കുമെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല .
 
കൊലാലംപൂരിലെ കാത്തിരിപ്പുസമയം കുറയ്ക്കാനായി സിംഗപ്പൂരില്‍ നിന്ന് 7.55-ന്‍റെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അവിടെ നിന്നുള്ള 9.10-ന്‍റെ കൊച്ചിയിലേക്കുള്ള വിമാനം കിട്ടാനുള്ള സാധ്യത വിരളം. 8.55-ന് കൊലാലംപൂരില്‍ എത്തിയശേഷം 15 മിനിട്ട് ശേഷമുള്ള വിമാനത്തില്‍ കയറുവാന്‍ സാധിക്കുകയില്ല.ഇത്തരം ഒരു സാഹചര്യം മലിന്‍ഡോ എയര്‍ മുന്‍കൂട്ടി കണ്ടിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാന്‍ സാധിക്കുന്നത്‌ . ഡിസംബര്‍ 25-മുതലാണ്‌ കൊച്ചിയിലേക്കുള്ള സര്‍വീസ് 9.10-ന് നടത്തുന്നത്.അതിനു മുന്‍പുള്ള ആഴ്ചയിലെ സര്‍വീസ് 9.55 ആയി പുനക്രമീകരിച്ചിട്ടുണ്ട്.ഡിസംബര്‍ 18 വരെയുള്ള സര്‍വീസുകള്‍ 10.30-നായതുകൊണ്ട് ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നില്ല .
 
അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു വിശദീകരണത്തിനായി എയര്‍ലൈന്‍സിനെ സമീപിച്ച് കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതായിരിക്കും ഉചിതം.സിംഗപ്പൂരില്‍ നിന്നുള്ള യാത്ര ഉച്ചയ്ക്കുള്ള വിമാനത്തിലേക്ക് യാത്ര മാറ്റിയാല്‍ പ്രശ്നത്തിന് പരിഹാരമാകും .അല്ലാത്ത പക്ഷം കൊച്ചിയിലേക്കുള്ള മലേഷ്യന്‍ വിമാനത്തിന്‍റെ സമയം പുനക്രമീകരിച്ച് പ്രശ്നം പരിഹരിക്കുവാനും മലിന്‍ഡോ എയറിന് കഴിയും .ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ എയര്‍ലൈന്‍സിന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടായതായി അറിവില്ല .