കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായി

ബാലവകാശ പ്രവര്‍ത്തകരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യുസുഫ്സായിയും സമാധാനത്തിനുള്ള പുരസ്ക്കാരം ഓസ്ലോയിലെ നോബേല്‍ പീസ്‌ സെന്റററില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.

ബാലവകാശ പ്രവര്‍ത്തകരായ കൈലാഷ് സത്യാര്‍ത്ഥിയും മലാല യുസുഫ്സായിയും സമാധാനത്തിനുള്ള പുരസ്ക്കാരം ഓസ്ലോയിലെ നോബേല്‍ പീസ്‌ സെന്റററില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി. നോര്‍വേ രാജാവ് ഹെറാള്‍ഡ അഞ്ചാമന്‍റെ സാന്നിധ്യത്തില്‍ നോബേല്‍ കമ്മിറ്റി ചെയര്‍മാന്‍ തോര്‍ബ്ജോയന്‍ ജഗ്ലാണ്ട് അവാര്‍ഡ്‌ നല്‍കി. സത്യാര്‍ത്ധിയുടെയും  മലാലയുടെയും പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് ജഗ്ലാണ്ട് അഭിപ്രായപ്പെട്ടു.

 ‘സമാധാനത്തിന്റെ ചാമ്പ്യന്മാര്‍’ എന്നാണ് അവാര്‍ഡ്‌ കമ്മിറ്റി ഇവരെ വിശേഷിപ്പിച്ചത്. പുരസ്ക്കാരം കുട്ടികളുടെ അടിമത്തതിനെതിരായുള്ള തന്‍റെ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നതായി  സത്യാര്‍ത്ഥി പറഞ്ഞു.

 തന്നോടൊപ്പം ആക്രമണത്തിനിരയായ രണ്ട് സഹപാഠികള്‍ക്കൊപ്പമാണ് മലാല പുരസ്കാരം ഏറ്റുവാങ്ങിയത്. നോബേല്‍ പുരസ്ക്കാരം ഏറ്റുവാങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

Read more

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

'IFFK സ്ക്രീനിംഗിനിടെ അപമാനിച്ചു'; പ്രമുഖ സംവിധായകനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ചലച്ചിത്രപ്രവർത്തക

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് പ്രമുഖ സംവിധായകനെതിരെ പരാതി നൽകി ചലച്ചിത്രപ്രവർത്തക. മുഖ്യമന്ത്രിക്ക് നേരിട്ടാ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്