രണ്ടു ദിവസത്തിനു മുന്‍പ് പ്രഖ്യാപിച്ച 50 മില്ല്യന്‍ റിങ്ങറ്റിനു പുറമേ 500 മില്ല്യന്‍ റിങ്ങറ്റിന്റെ ദുരിതാശ്വാസ സഹായം കൂടി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായാണ് ഇത്രയും വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലേഷ്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചിരിക്കുന്നത് . ഈ വര്‍ഷം അഭൂതപൂര്‍വമായ മഴയാണ് ഈ മേഖലകളില്‍ പെയ്തത്.
വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നജീബ് റസാക്ക് ദേശീയ സുരക്ഷാ കൌണ്‍സില്‍ , ദേശീയ ദുരന്ത നിവാരണ സേന , സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി വിലയിരുത്തി .