സിംഗപ്പൂരിലെ ട്രാഫിക്ക് ആക്റ്റില്‍ മാറ്റങ്ങള്‍ വരുത്തി

0

സിംഗപ്പൂര്‍ : ഫെബ്രുവരി 1 മുതല്‍ ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ,കയ്യില്‍ പിടിക്കുകയോ ചെയ്യുന്നത് നിയമവിരുദ്ധമായിരിക്കും.പരിഷ്കരിച്ച ട്രാഫിക്ക് ആക്റ്റിലെ പ്രധാനപ്പെട്ട മാറ്റമാണ് മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ടു വന്നിരിക്കുന്നത്.ടാബ്ലെറ്റ് പോലുള്ള സമാനഇലക്ട്രോണിക് സാധനങ്ങളും ഉപയോഗിക്കുന്നതിനു വിലക്കേര്‍പ്പെടുത്തി .

കൂടാതെ അനുവദിക്കപ്പെട്ട ഡീമെരിറ്റ് പോയിറ്റിന്റെ പകുതി ലഭിച്ചവര്‍ക്ക് ട്രാഫിക്ക് പോലീസിന്‍റെ കോഴ്സുകളില്‍ പങ്കെടുത്തു 3 പോയിന്‍റ് വരെ ഒഴിവാക്കാവുന്നതാണ് .സാക്ഷികള്‍ ഇല്ലാത്ത അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഡ്രൈവര്‍ സ്വന്തം വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കുറിപ്പ് നല്‍കേണ്ടതാണ് .ജൂണ്‍ 2015 മുതല്‍ വര്‍ക്ക് പെര്‍മിറ്റ്‌ ,എസ് പാസ് എന്നീ പാസുകളില്‍ നിന്ന് കൊണ്ട് മിനി ബസുകള്‍ ,ലൈറ്റ് ഗുഡ്സ് എന്നിവ ഓടിക്കുന്നതിന് ബേസിക് തിയറി പരീക്ഷയും , പ്രാക്റ്റിക്കല്‍ ടെസ്റ്റും പാസ്സായാല്‍ മാത്രമേ വിദേശ ലൈസന്‍സുകള്‍ സിംഗപ്പൂര്‍ ലൈസന്‍സായി മാറ്റി നല്‍കുകയുള്ളൂ .സിംഗപ്പൂരില്‍ വന്നതിനു 12 മാസത്തിനുള്ളിലോ ,പെര്‍മിറ്റ്‌ ലഭിച്ച് 6 മാസത്തിനുള്ളിലോ ഇപ്രകാരം ലൈസന്‍സ് എടുത്തിരിക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു .