ഗാലക്സി സില്‍വര്‍ സ്റ്റാര്‍ കോമഡി നൈറ്റ് ഫെബ്രുവരി 14ന്

0

മലയാളി കൂട്ടായ്മയായ ഗാലക്സി സില്‍വര്‍ സ്റ്റാറിന്‍റെ രണ്ടാം വാര്‍ഷികാഘോഷം ഫെബ്രുവരി 14ന് സിംഗപ്പൂര്‍ പൊളിടെക്നിക് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ വെച്ച് നടത്തുന്നു. കോമഡി കസിന്‍സ്, ബിജുക്കുട്ടന്‍, രചന നാരായണന്‍ കുട്ടി എന്നിവര്‍ അണിനിരക്കുന്ന കോമഡി പ്രോഗ്രാമാണ് ഹൈലൈറ്റ്..

പ്രശസ്ത ഗായകന്‍ പ്രദീപ്‌ പള്ളുരുത്തി, ഇന്ത്യാവിഷന്‍ ടാലന്റ് ടൈം ജേതാക്കളായ ജീവന്‍, രഞ്ജിനി എന്നിവര്‍ നയിക്കുന്ന സംഗീത സന്ധ്യയും ഇതോടോപ്പമുണ്ടാവും.

അവാര്‍ഡ് ജേതാവായ അഭീഷ് മാത്യുവിന്‍റെ സ്റ്റാന്‍റ് അപ്പ് കോമഡി, ജൂനിയര്‍ മൈക്കിള്‍ ജാക്സണ്‍ -പ്രഭാച്ചന്ദിന്‍റെ ഡാന്‍സ് പെര്‍ഫോമന്‍സും ഗാലക്സി സില്‍വര്‍ സ്റ്റാര്‍ കോമഡി നൈറ്റിന് മാറ്റേകും.

ടിക്കറ്റിനു ബന്ധപ്പെടുക: 6734 9300