സ്മാര്‍ട്ട്‌ വാച്ചുകളുമായി ചൈനയിലെ ഹുവാ

ചൈനയിലെ ഹുവാവേ (Huawei) ടെക്നോളജീസ്‌, ഫോണ്‍, ഇന്‍റര്‍നെറ്റ്‌ സൗകര്യങ്ങളുമായി സ്മാര്‍ട്ട്‌ വാച്ചുകള്‍ വിപണിയില്‍. ഹുവാവേ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ വാച്ചുകള്‍ ബാഴ്സിലോണയിലെ മൊബൈല്‍ വേള്‍ഡ് സമ്മേളനത്തില്‍ ലോഞ്ച് ചെയ്തു.

ബാഴ്സിലോണ : ചൈനയിലെ  ഹുവാവേ (Huawei) ടെക്നോളജീസ്‌, ഫോണ്‍, ഇന്‍റര്‍നെറ്റ്‌ സൗകര്യങ്ങളുമായി സ്മാര്‍ട്ട്‌ വാച്ചുകള്‍ വിപണിയില്‍. ആപ്പിള്‍, മോട്ടറോള, എല്‍ജി തുടങ്ങിയ കമ്പനികള്‍ക്ക് പുറകെ ചൈനയിലെ ടെലികോം ഉപകരണ നിര്‍മ്മാതാക്കളായ ഹുവാവേ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ വാച്ചുകള്‍ ബാഴ്സിലോണയിലെ മൊബൈല്‍ വേള്‍ഡ് സമ്മേളനത്തില്‍ ലോഞ്ച് ചെയ്തു.

 42 mm വ്യാസത്തില്‍ വൃത്താകൃതിയിലുള്ള സ്മാര്‍ട്ട്‌ വാച്ചുകള്‍ ഗോള്‍ഡ്‌, സില്‍വര്‍, ബ്ലാക്ക്‌ നിറങ്ങളില്‍ സ്റ്റൈൻലസ്‌ സ്റ്റീല്‍, ലതര്‍ സ്ട്രാപ്പുകളില്‍ ലഭ്യമാകുന്നതാണ്. ആൻഡ്രോയിഡ് ഫോണുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന റൗണ്ട് ഫേസ്‌ - സ്മാര്‍ട്ട്‌ വാച്ചുകള്‍ ക്ലാസ്സിക്, ബിസിനസ്‌, സ്പോര്‍ട്സ് മോഡലുകളില്‍ ലഭ്യമാണ്. ഇതില്‍ മെസ്സേജ് നോട്ടിഫികേഷൻ, ഇ-മെയില്‍, കലണ്ടര്‍, റിമൈൻഡര്‍, ഇൻകമിംഗ് ഫോണ്‍ അലേര്‍ട്ട് തുടങ്ങിയവ ലഭ്യമാകുന്നതാണ്‌.

 "ഗൂഗിള്‍ നിങ്ങളുടെ കൈകളില്‍" എന്നതിനൊപ്പം തന്നെ ഇത്തരം വാച്ചുകളില്‍ ഫിറ്റ്നെസ്സ് ട്രാക്കിംഗ് ബാൻഡും, ഡബ്ബ്ഡ് ടോക് ബാൻഡ് b2 സൗകര്യവുമുണ്ട്. ഇത് ഉപയോക്താക്കളെ വയര്‍ലെസ്സ്, ബ്ലൂ ടൂത്ത് ഉപകരണം ഒഴിവാക്കി ഫോണില്‍ സംസാരിക്കുന്നതിനായി സഹായിക്കുന്നതാണ്. സ്മാര്‍ട്ട്‌ വാച്ചുകള്‍ സിം ഉപയോഗിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനായി കുറച്ചു വര്‍ഷങ്ങള്‍ കൂടെ കാത്തിരിക്കേണ്ടി വരും. അതിനൊരു തുടക്കം ആണ് ഇത്തരം സ്മാര്‍ട്ട്‌ വാച്ചുകള്‍.

 വര്‍ഷാവസാനം 75 മില്യണ്‍ ഉപയോക്താക്കളെ പ്രതീക്ഷിക്കുന്ന കമ്പനി 2018 ആകുമ്പോഴേക്കും ലോകമെമ്പാടും 350 മില്യണ്‍ ഉപഭോക്താക്കളുടെ കൈകളില്‍ സ്മാര്‍ട്ട്‌ വാച്ചുകള്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം