കണ്ണഞ്ചിപ്പിക്കും ആകാശക്കാഴ്ച

0

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യു എസ്, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങി ലോകത്തിലെ ചില ഭാഗങ്ങളില്‍ ആകാശത്തില്‍ മനോഹരമായ നിറങ്ങളില്‍ പ്രഭാവലയങ്ങളുണ്ടായി.

ഉത്തര ധ്രുവ ദീപ്തി (Aurora Borealis) എന്നും, ദക്ഷിണ ധ്രുവ ദീപ്തി (Aurora Australis) എന്നും, അറിയപ്പെടുന്ന ഈ പ്രഭാവലയങ്ങൾ, ധ്രുവ പ്രദേശങ്ങളില്‍ ആണ് വ്യക്തമായി കാണപ്പെടുന്നത്.

കാന്തിക തീവ്രത കൂടുതല്‍ ഉള്ള ഉത്തര ധ്രുവത്തിലെയും ദക്ഷിണ ധ്രുവത്തിലെയും  അന്തരീക്ഷ വായുവിന്റെ മുകളില്‍ സൂര്യ കിരണങ്ങളുടെ  പ്രവാഹം ശക്തമായി വന്നിടിക്കുമ്പോൾ ചാര്‍ജ്ജ് ഉള്ള കണികകൾ വായുവിലെ ഓക്സിജന്‍, നൈട്രജന്‍ തുടങ്ങിയ വാതകങ്ങളുമായി  കൂടിക്കലര്‍ന്നാണ്  മനോഹരമായ ഈ കാഴ്ച സൃഷ്ടിക്കപ്പെടുന്നത്. മഞ്ഞ, പച്ച, ചുവപ്പ്, മജന്ത, നീല തുടങ്ങിയ നിറങ്ങളിലാണ് ,ഈ അത്ഭുത പ്രഭാവലയം ആകാശത്തില്‍ ഉണ്ടാകുന്നത്.

രാത്രിയും പുലര്‍ച്ചെയുമാണ്  ആകാശത്തില്‍  നിറങ്ങളുടെ അതി മനോഹരമായ നൃത്തം വ്യക്തമായി കാണാന്‍ കഴിയുന്നത്.കണ്ണഞ്ചിപ്പിക്കും ആകാശക്കാഴ്ച

ചിത്രങ്ങള്‍:

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.