ലീ ക്വാന്‍ യൂവിന്‍റെ വിയോഗത്തെ തുടര്‍ന്ന് ഇന്ത്യയില്‍ ഞായറാഴ്ച ദുഖാചരണം

0

ന്യൂഡല്‍ഹി : സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയും ,രാഷ്ട്രശില്പ്പിയുമായ ലീ ക്വാന്‍ യൂവിന്‍റെ മരണത്തെ തുടര്‍ന്ന് ഞായറാഴ്ച ഇന്ത്യയില്‍ ദുഖാചരണം .ഞായറാഴ്ചയാണ് ലീ ക്വാന്‍ യൂവിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സിംഗപ്പൂരില്‍ സംസ്കരിക്കുന്നത്‌.ഇന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി സംസ്കാരചടങ്ങില്‍ പങ്കെടുക്കും .

ഇന്ത്യന്‍ പതാക ഞായറാഴ്ച പകുതി താഴ്ത്തിക്കെട്ടണമെന്നും ,മറ്റ് ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തു .ആറു തവണ ഇന്ത്യ സന്ദര്‍ശിച്ച ലീ ക്വാന്‍ യൂ ഇന്ത്യയുമായി നല്ല സൌഹ്രുദം സ്ഥാപിച്ച നേതാക്കളില്‍ ഒരാളായിരുന്നു .ഇന്ത്യ കൂടുതല്‍ വളരണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അദ്ദേഹം പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട് .ജവഹര്‍ലാല്‍ നെഹ്‌റു മുതലുള്ള എല്ലാ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായും വ്യക്തിപരമായി നല്ല അടുപ്പമുള്ള ലീ ക്വാന്‍റെ കാലത്ത് രാജീവ് ഗാന്ധി ഒരാഴ്ച സിംഗപ്പൂരില്‍ താമസിച്ചിരുന്നു .