സുഡോകു പ്രശ്നം പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ സൂത്രം!

0
സുഡോകു പ്രശ്നം തലവേദന സൃഷ്ട്ടിക്കുന്നുണ്ടോ? പേടിക്കേണ്ട. പ്രശ്നം എളുപ്പത്തില്‍ പൂരിപ്പിക്കാന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി ശ്രീ ലീ സ്യെന്‍ ലൂംഗ്, താന്‍ സ്വന്തമായി എഴുതിയ പ്രോഗ്രാമിംഗ് കോഡ്‌ ഫേസ് ബുക്കില്‍ പ്രസിദ്ധപ്പെടുത്തി. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ശ്രീ ലൂംഗ് C++ ലാംഗ്വേജില്‍ ഈ കോഡ് എഴുതിയതെങ്കിലും ഇപ്പോഴാണ് പ്രസിദ്ധപ്പെടുത്തുന്നത്. സിംഗപൂര്‍ ജനതയ്ക്കിടയില്‍ ലാംഗ്വേജ് കോഡിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.
 
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് താന്‍ ഈ കോഡ് എഴുതിയതെന്നും ഇപ്പോഴത്തെ കോഡിംഗ് വെച്ച് നോക്കുമ്പോള്‍ അല്‍പം പഴയതായി തോന്നാമെന്നും അദ്ദേഹം പറഞ്ഞു. "ഇത് വളരെ ലളിതമാണ്, ഡാറ്റ ലൈന്‍ ബൈ ലൈന്‍ ആയി ടൈപ്പ് ചെയ്‌താല്‍ മതി, ഈ പ്രോഗ്രാം താനേ പ്രശ്നത്തിനുള്ള പരിഹാരം പ്രിന്റ്‌ ചെയ്യും". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
തന്‍റെ പ്രോഗ്രാം ഉപയോഗപ്പെടുത്താനും, എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കേംബ്രിഡ്ജ് യുനിവേര്‍സിറ്റിയില്‍നിന്നും ഗണിതത്തില്‍ ബിരുദം നേടിയ ശ്രീ ലീ സ്യെന്‍ ലൂംഗ് കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.   
 

I told the Founders Forum two weeks ago that the last computer program I wrote was a Sudoku solver, written in C++…

Posted by Lee Hsien Loong on Monday, 4 May 2015