മരുന്ന് ബില്ലുകള്‍ ഇനി ലാഭിക്കാം

0

മരുന്ന് ബില്ലുകള്‍ ഇനി ലാഭിക്കാം,  അമിത വില ഈടാക്കി മരുന്ന് വില്‍ക്കുന്ന കമ്പനികള്‍ക്കും, വിലകൂടിയ മരുന്ന് വാങ്ങാന്‍ നിര്‍ബന്ധിക്കുന്ന ഡോക്ടര്‍മാര്‍ക്കും തിരിച്ചടിയായി പുതിയ ആപ്  1mg – HK+

ചെറിയൊരു പനി വന്നാല്‍ കൂടെ മരുന്നുകള്‍ക്ക് പൊള്ളുന്ന വില കൊടുക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോള്‍. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതിലും അധികമാണ് മരുന്നുകളുടെ വില. ഡോക്ടര്‍ തരുന്ന കുറിപ്പെടുത്ത് അതില്‍ പറയുന്ന മരുന്ന് വാങ്ങുകയെ മരുന്നുകളെ കുറിച്ച് അറിയാത്ത പാവം രോഗികള്‍ക്ക് നിര്‍വാഹമുള്ളൂ.  ഇത് മുതലെടുത്ത് രോഗികളെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് പല കമ്പനികളും, അവര്‍ക്കൊപ്പം മിക്ക ഡോക്ടര്‍മാരും.

എങ്കില്‍ ഇപ്പോഴിതാ നിങ്ങള്‍ക്ക് രക്ഷയും സഹായവുമായി പുതിയ ആപ്, 1mg ഹെല്‍ത്ത് കാര്‍ട്ട് പ്ലസ്. ഈ ആപ് ഡൌണ് ലോഡ് ചെയ്യുക വഴി നിങ്ങള്‍ക്കും മനസ്സിലാക്കാന്‍ കഴിയും ഡോക്ടര്‍ കുറിച്ചുതന്ന മരുന്നിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും. അതായത് മരുന്നിന്റെ യഥാര്‍ത്ഥ വില, കമ്പനിയുടെ പേര്, മരുന്നിന്റെ ഉപയോഗ രീതി, മരുന്ന് എന്തിനു വേണ്ടിയുള്ളതാണ്? തുടങ്ങിയ വിവരങ്ങള്‍. ഇനി വില കൂടിയ മരുന്നാണെങ്കില്‍ അതേ മരുന്ന് തന്നെ വിലകുറച്ച് നല്‍കുന്ന കമ്പനിയുടെ പേരും, വിലയും, അഫോര്‍ഡബിള്‍ സബ്സ്റ്റിറ്റ്യുട്ട് എന്ന ഓപ്ഷന്‍ വഴി മനസ്സിലാക്കാന്‍ കഴിയുന്നതാണ്. കൂടാതെ മരുന്നുകള്‍ വീട്ടിലിരുന്നു ഓര്‍ഡര്‍ ചെയ്യാനും ഈ ആപ് വഴി സാധിക്കുന്നതാണ്.

Disclaimer: പകരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ വിദഗ്ദ ഉപദേശം തേടിയതിനു ശേഷം മാത്രം ഉപയോഗിക്കുക.. ആപ്  1mg – HK+ യുടെ കൃത്യത സാക്ഷ്യപ്പെടുത്തിയിട്ടില്ല