ഇന്ത്യക്ക് ഏഷ്യയിലെ പ്രബലശക്തിയാകാന്‍ കഴിയുമെന്ന്‍ സിംഗപ്പൂര്‍ പ്രധാനമന്ത്രി

0
സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കുകയും, നിക്ഷേപങ്ങള്‍ക്കായി വിപണി തുറന്നു കൊടുക്കുകയും, അതോടൊപ്പം ഏഷ്യന്‍ മേഖലയില്‍ കൂടുതല്‍ പങ്കാളിത്തങ്ങള്‍ക്ക് തയ്യാറാവുകയും ചെയ്‌താല്‍ താമസിയാതെ ഏഷ്യയിലെ പ്രബലശക്തിയായി വളരാന്‍ ഇന്ത്യക്ക് കെല്‍പ്പുണ്ടെന്നു സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സെന്‍ ലൂന്‍ഗ്.  വാര്‍ഷിക ‘ഷാന്‍ഗ്രി-ലാ ഡയലോഗ്’ സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി സര്‍ക്കാര്‍ ഇന്ത്യക്ക് പുതിയ ദിശാബോധം നല്‍കിയെന്നും അതുകൊണ്ട് തന്നെ കിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് ഉറ്റു നോക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇന്ത്യയും സിംഗപ്പൂരുമായുള്ള സാമ്പത്തികസഹകരണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ് ആന്ധ്രപ്രദേശിന്‍റെ പുതിയ തലസ്ഥാനമായ അമരാവതി സിംഗപ്പൂരിന്‍റെ സഹായത്തോടെയാണ് രൂപകല്‍പ്പന നിര്‍വ്വഹിക്കുന്നത്. പശ്ചിമബംഗാളില്‍ ഈയിടെ തുറന്ന കാസി നാസ്റുല്‍ ഇസ്ലാം എയര്‍പോര്‍ട്ട് ഭാഗികമായി സിംഗപ്പൂര്‍ ചാംഗി ഗ്രൂപ്പിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ്
 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.