ദൃശ്യ വിസ്മയം: എസ്തര്‍ അനില്‍

0

കൗതുകമാണ്, ആ കണ്ണില്‍ വിടരുന്ന ഭാവങ്ങള്‍ കാണാന്‍,  ചുണ്ടില്‍ എപ്പോഴും വിരിയുന്ന പുഞ്ചിരി ആരുടെയും ഹൃദയം കവരും. ദൃശ്യം എന്ന ചിത്രത്തില്‍  മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ചു ജനലക്ഷങ്ങളുടെ പ്രിയങ്കരിയായി മാറിയ, ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന്‍റെ കണ്മണി, വയനാടിന്‍റെ സൂപ്പര്‍ സ്റ്റാര്‍ എസ്തര്‍ അനിലിന്‍റെ കൊച്ചു കൊച്ചു ഇഷ്ടങ്ങളും, വിശേഷങ്ങളും.

1.  അടുത്ത കാലത്തെ വന്‍ ഹിറ്റ് ചലച്ചിത്രമായ 'ദൃശ്യം' മൂന്നു ഭാഷയില്‍, മൂന്നു സൂപ്പര്‍ താരങ്ങള്‍ക്കൊപ്പത്തിനൊപ്പം അഭിനയിച്ചതിന്‍റെ അനുഭവം ?
ആശിര്‍വാദ് സിനിമാസ് പ്രൊഡക്ഷന്‍ന്‍റെ നല്ലൊരു ചിത്രമായിരുന്നു ദൃശ്യം. അതില്‍ ലാലങ്കിള്‍ – മീനാന്റി എന്നിവരുടെ  മകളായാണ് അഭിനയിച്ചത്. അത് വലിയ ഹിറ്റായത് കൊണ്ട് തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എടുത്തു. തമിഴിലും തെലുങ്കിലും എനിക്ക് ചെയ്യാനായി. ലാലങ്കിളിന്‍റെ കൂടെ ഇതിനു മുന്‍പ് ഒരു നാള്‍ വരും ചെയ്തിരുന്നു. അന്നും ഇന്നും ഒരേ പോലെ നല്ല ഫ്രണ്ട് ആയിട്ട് തമാശയൊക്കെ പറഞ്ഞു നല്ല രസമാണ് ലാലങ്കിളിന്‍റെ കൂടെ. അങ്കിള്‍ വളരെ ഡൗണ് ടു എര്‍ത്ത് ആണ്. അതുപോലെ എത്ര ടേക്ക് എടുത്താലും ദേഷ്യം വരില്ല. തമിഴില്‍ കമലഹാസന്‍ അങ്കിള്‍ന്‍റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. മലയാളത്തിന്‍റെ അതെ ക്രൂ ആയിരുന്നു തമിഴിലും. ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. തെലുങ്കില്‍ വെങ്കിടേഷ് അങ്കിള്‍ന്‍റെ കൂടെയായിരുന്നു. ലാംഗ്വേജ് പ്രോബ്ലം ഉണ്ടായിരുന്നു എങ്കിലും അഡ്ജസ്റ്റ് ചെയ്തു അഭിനയിച്ചു.

2.  ഗൗതമി, മീന എന്നിവരുമായുള്ള ഷൂട്ടിംഗ് വിശേഷങ്ങള്‍ പങ്കു വയ്ക്കാമോ ?
മീനാന്റിയുടെ കൂടെ മലയാളത്തിലും തെലുങ്കിലും ചെയ്തു. തൊടുപുഴയിലും ഹൈദരാബാദുമായിരുന്നു ഷൂട്ട്. തെലുങ്കില്‍ ഞാനായിരിക്കും കൂടെയെന്ന് ആന്റിയ്ക്ക് അറിയില്ലായിരുന്നു. അതൊരു സര്‍പ്രൈസ് ആയിരുന്നു. വര്‍ക്ക് ചെയ്ത ആളുടെ കൂടെ അതെ  സിനിമ വീണ്ടും ചെയ്യുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു എന്നു പറഞ്ഞു. ആന്റി നല്ല തമാശയും നല്ല കൂട്ടൊക്കെയാണ്. ഗൗതമിയാന്റി ഫോട്ടോ ഷൂട്ടിനു വന്ന ദിവസം ഡ്രസ്സ് ഇങ്ങിനെ വേണം തമിഴ് നാട് സ്റ്റൈല്‍ ഇതാണ് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഇത്തിരി പേടി തോന്നി മീനാന്റിയെ പോലെ ഫ്രണ്ട്ലി ആയിരിക്കുമോ എന്നൊക്കെ വിചാരിച്ചു. പക്ഷെ സെറ്റില്‍ വന്നപ്പോള്‍ വളരെ രസായിരുന്നു. നല്ലൊരു ഫ്രണ്ട് ആയിരുന്നു. ഞങ്ങള്‍ കാര്‍ഡ്സ് കളിക്കും, ഇടയ്ക്ക് ഡ്രൈവിനു പോകും, ഷോപ്പിംഗ് ചെയ്യും. ആന്റീടെ മോള് ഇടയ്ക്ക് വരും ഞങ്ങള്‍ കളിക്കും, രാത്രി ആന്റീടെ മുറിയില്‍ പോകും. നല്ല സപ്പോര്‍ട്ടായിരുന്നു. എല്ലാ കാര്യത്തിലും സെറ്റില്‍ കൂടെയുണ്ടാകും.

3.  തിരക്കു പിടിച്ച ഷൂട്ടിങ്ങിനു ഇടയില്‍ പഠനം എങ്ങിനെ കൊണ്ട് പോകുന്നു ?
ഇതുവരെ കുഴപ്പമില്ല. ഫ്രണ്ട്സ് ഒക്കെ ഹെല്‍പ് ചെയ്യും. നോട്ട്സ് വാട്സ് ആപ്പിലോക്കെ ഫോട്ടോ എടുത്തയച്ചു തരും. ക്ലാസ്സില്‍ കുഴപ്പമില്ലാത്ത രീതിയില്‍ എല്ലാം പഠിച്ചെടുക്കാന്‍ എനിക്ക് കഴിയുന്നുണ്ട്. മാത്ത്സ് മാത്രമേ ഇത്തിരി ടഫ് ആയുള്ളൂ.

4.  എസ്തറിന്‍റെ പുതിയ സിനിമകള്‍ ഏതൊക്കെ ആണ് ?
ഇനി റിലീസാവാനുള്ളത് പാപനാശമാണ്. പുതിയ മലയാളം മൂവി ചെയ്യാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇപ്പോള്‍ 9th ലാണ്. സി ബി എസ് സി ബോര്‍ഡ് എക്സാം എഴുതാനുണ്ട്. സ്കൂളില്‍ അറ്റന്‍ഡന്‍സ് ഇത്തിരി സ്ട്രിക്റ്റ് ആണ്. അതുകൊണ്ട് അതൊക്കെ നോക്കിയേ  പുതിയത് കമ്മിറ്റ്  ചെയ്യുന്നുള്ളൂ.

5.  എസ്തര്‍ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടമുള്ള സിനിമ, അതുപോലെ കഥാപാത്രം ഏതൊക്കെയാണ് ?
എന്‍റെ ഫസ്റ്റ് സിനിമ നല്ലവന്‍ മുതല്‍ ഓരോ ചിത്രങ്ങളും അടുത്തതിലെക്കുള്ള സ്റ്റെപ് ആണ്. എങ്കിലും സ്പെഷ്യല്‍ എന്നുപറയാന്‍ ദൃശ്യം അതാണ് എനിക്ക് നല്ലൊരു ബ്രേക്ക് തന്നത്. പിന്നെ കുഞ്ഞനന്തന്‍റെ കട, എല്ലാം ഇഷ്ടമാണ്.

 ഇതുവരെ കൊഞ്ചി കൊണ്ടുള്ള മോളോ , കുട്ടിക്കാലമോ ആയിരുന്നു ചെയ്തത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ചലഞ്ചിങ്ങ് ആയിട്ടുള്ളത് ആണ് ദൃശ്യത്തിലെ കാരക്ടര്‍. അതുകൊണ്ട് തന്നെ അതാണ് ഇഷ്ടമുള്ള കഥാപാത്രം.

6.  ഇത്രയും നന്നായി ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുവാനുള്ള  പരിശീലനം തരുന്നത് ആരാണ് ?
കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ ഇങ്ങിനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് തോന്നും. പിന്നെ ഏതു സിനിമയായാലും ഡയരക്ടേര്‍സ് ആദ്യം കാണിച്ചു തരും. പിന്നെ കൂടെ അഭിനയിക്കുന്നവരും. ദൃശ്യത്തിലാണെങ്കില്‍ ജിത്തു അങ്കിള്‍ ആദ്യം ഒക്കെ കാണിച്ചു തരും. അതുപോലെ ലാല്‍ അങ്കിള്‍, ഗൗതമി ആന്റി, കമലഹാസന്‍ അങ്കിള്‍ ഒക്കെ ഇങ്ങിനെ ചെയ്താല്‍ നന്നായിരിക്കുമെന്ന് അഭിപ്രായം പറയാറുണ്ട്.

7.  എസ്തര്‍ ചെയ്ത പരസ്യ ചിത്രങ്ങള്‍ ഏതൊക്കെയാണ് ?
പ്രിന്‍സ് ജ്വല്ലറി, ശക്തി സണ് ഫ്ലവര്‍ ഓയില്‍, ഡാസ് ലേ ടാല്‍കം പൌഡര്‍, ഹില്‍വ, ഫാമിലി പ്ലാസ്റ്റിക്സ്, ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് അങ്ങിനെ കുറച്ചു പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

8.  സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയില്‍ മറക്കാനാകാത്ത അനുഭവം ?
ഇതുവരെ ഇരുപത്തഞ്ചോളം സിനിമകള്‍ ചെയ്തു. സന്തോഷമുള്ളതും, ബുദ്ധിമുട്ടുള്ളതുമായ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. മറക്കാന്‍ പറ്റാത്ത ഒരു അനുഭവം പാപനാശം സെറ്റില്‍ വച്ച് ഒരിക്കല്‍ കമലഹാസന്‍ അങ്കിള്‍ ചോദിച്ചു ചായ കുടിക്കുന്നോ എന്ന്. ഞാന്‍ എന്ത് പറയുമെന്ന് അറിയാതെ വേണ്ട എന്ന് പറഞ്ഞു. അങ്കിള്‍ കുറെ രാജ്യത്ത് നിന്നുമുള്ള പൊടിയും, ഹണിയുമൊക്കെ ചേര്‍ത്ത് കോഫി ഉണ്ടാക്കി. എല്ലാരും കുടിക്കുന്നത് കണ്ടു മണമൊക്കെ അടിച്ചു ഞാനിരിക്കുമ്പോള്‍ അങ്കിള്‍ വേണോന്നു ചോദിച്ചു. ഞാന്‍ വേണമെന്ന് പറഞ്ഞു അപ്പോള്‍ അങ്കിള്‍ പറഞ്ഞു, ലൈഫില്‍ എന്ത് വേണമെങ്കിലും വേണം എന്നോ, വേണ്ടെങ്കില്‍ വേണ്ട എന്നോ പറയണമെന്ന്. പിന്നെ എന്നും അങ്കിളിന്‍റെ സൂപ്പര്‍ കോഫി കിട്ടാന്‍ തുടങ്ങി. അത് മറക്കാന്‍ പറ്റാത്ത ഒരു അനുഭവമാണ്.

9.  കുടുംബത്തെക്കുറിച്ച്? കുടുംബത്തില്‍ വേറെ ആരെങ്കിലും അഭിനയ രംഗത്തുണ്ടോ?
വീട്ടില്‍ അപ്പ, അമ്മ, ഒരു ചേട്ടന്‍ ഇവാന്‍,  ഇപ്പോള്‍ 10th ല്‍ പഠിക്കുന്നു, ഒരു അനുജന്‍ എറിക് 4th ല്‍ പഠിക്കുന്നു. എനിക്ക് മുന്‍പ് കുടുംബത്തില്‍ ആരും സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇപ്പോള്‍ അനുജന്‍ എറിക് 11 പടങ്ങള്‍ ചെയ്തിട്ടുണ്ട്.

10.  എസ്തര്‍ സംഗീതവും, നൃത്തവും പഠിക്കുന്നുണ്ടോ ?
നൃത്തം പഠിക്കുന്നുണ്ട്. സ്കൂളിലെ രേണുക മിസ്സ് ആയിരുന്നു ഇതുവരെ പഠിപ്പിച്ചത്. ഇപ്പോള്‍ ജോബിന്‍ സാറിന്‍റെ കീഴില്‍ 'ജോബ്സ് ആന്‍ഡ് സാബ്സ്' ഡാന്‍സ് സ്കൂളില്‍ പഠിക്കുന്നു. സംഗീതം പഠിക്കുന്നില്ല. പഠിക്കണമെന്നുണ്ട്.

11.  ഏറ്റവും ഇഷ്ടമുള്ള നടന്‍, നടി ?
ചേച്ചി ഈ ക്വസ്റ്റ്യന്‍ ഇത്തിരി ടഫാണ്.  എനിക്ക് ലാല്‍ അങ്കിള്‍, കമലഹാസന&