കല അന്താരാഷ്ട്ര ഹ്രസ്വ ചലച്ചിത്ര മേള 2015

0

സിംഗപ്പൂര്‍: കേരള ആര്‍ട്ട്‌സ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍(കല) സിംഗപ്പൂരും ദാവീദ്‌ മീഡിയയും ചേര്‍ന്നൊരുക്കുന്ന ഹ്രസ്വ ചലച്ചിത്ര മേളയിലേക്ക്‌ എന്‍ട്രികള്‍ ക്ഷണിക്കുന്നു. ആദ്യമായാണ്‌ സിംഗപ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സംഘടന ഇത്തരത്തില്‍ ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌. ഭാഷയുടെയും ദേശത്തിന്റെയും  അതിര്‍ വരമ്പുകളില്ലാതെ  നടത്തുന്ന പ്രസ്തുത മേളയിലേക്ക്‌ ഷോര്‍ട്ട്‌ ഫിലിം, ഡോക്യുമെന്ററി, കാമ്പസ്‌ ഫിലിം, സ്കൂള്‍ ഫിലിം എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണു എന്‍ട്രികള്‍ ക്ഷണിക്കുന്നത്‌.

മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത്‌, മികച്ച ഛായാഗ്രഹകന്‍,  മികച്ച സംവിധായകന്‍ എന്നീ അവാര്‍ഡുകള്‍ ഓരോ മത്സര വിഭാഗത്തിലും നല്‍കുന്നതിനു പുറമേ നാലു വിഭാഗങ്ങളില്‍ നിന്നും തെരഞെടുക്കപ്പെടുന്ന ഒരു വനിതാ സംവിധായികയ്ക്കും പുരസ്കാരം നല്‍കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ പനയം ലിജു പറഞ്ഞു.  ഈ ഉദ്യമത്തിലൂടെ ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള യുവതലമുറയിലെ ചലച്ചിത്ര പ്രവര്‍ത്തകരെ ആദരിക്കാനും അംഗീകരിക്കാനും ശ്രമിക്കുമെന്നും അവരെ മുന്‍ നിര ചലച്ചിത്ര മേഖലയിലേക്ക്‌ കൊണ്ടുവരാന്‍ തുടര്‍ വര്‍ഷങ്ങളിലും ഇത്‌ നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും ഫെസ്റ്റിവല്‍ ചെയര്‍ മാനും കല പ്രസിഡന്റുമായ ഐസക്‌ വര്‍ഗീസ്‌ പറഞ്ഞു. 

രജിസ്ട്രേഷന്‍ ചെയ്യാനുള്ള സംവിധാനം ഓൺ ലൈന്‍ വഴിയാണു ഏര്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ ദിവസം കലയുടെ ഓഫീസില്‍ കൂടിയ എക്സിക്യുട്ടിവ്‌ കമ്മിറ്റിയില്‍ ഇതിന്റെ വെബ്‌ സൈറ്റ്‌ പ്രകാശനം നടത്തപ്പെട്ടു. രജിസ്ട്രേഷനുള്ള അപേക്ഷയും ചിത്രങ്ങള്‍ അയക്കാനുള്ള നിബന്ധനകളും സ്‌കൂള്‍ കാമ്പസ്‌ ചിത്രങ്ങളോടൊപ്പം വയ്ക്കേണ്ട അനുബന്ധ സാക്ഷ്യപത്രങ്ങളും വെബ്‌ സൈറ്റില്‍ ലഭ്യമാണ്‌.

For more info. Contact. [email protected]
Phone: +65 86931813, +6598356242

For Registration and to submit film logon
www.kalashortfilmfest.com
Facebook: www.facebook.com/kisffsingapore