വിമാന ചിറകുകളിലെ വിള്ളലുകള്‍ സ്വയമേവ അടച്ചു പരിഹരിക്കാന്‍ കഴിയുന്ന വിദ്യ കണ്ടുപിടിച്ചുകൊണ്ട് UK ഗവേഷകര്‍…

0

പലപ്പോഴും വിമാനങ്ങളുടെ ചിറകുകളിലും, വിന്‍ഡ് ടര്‍ബൈനിലുമൊക്കെയുള്ള വിള്ളലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. ഇത് പല അപകടങ്ങളും വിളിച്ചു വരുത്തിയേക്കാം . ഇപ്പോഴിതാ ഇതിനു പരിഹാരമായി യു കെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു ചെറിയ കേടു പാടുകള്‍ വിമാനങ്ങള്‍ക്ക് തന്നെ സ്വയം പരിഹരിക്കുവാന്‍ കഴിയുന്ന വിദ്യ.

ചെറു ഗോളങ്ങളില്‍ പ്രത്യേക തരം ദ്രാവകം നിറച്ചു ഇത് വിമാന ചിറകുകളില്‍ ഘടിപ്പിക്കുന്നു. ചിറകില്‍ എവിടെയെങ്കിലും ചെറു വിള്ളല്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ ആ ഭാഗത്തുള്ള ദ്രാവക ഗോളം പൊട്ടി ഇതിലുള്ള കാര്‍ബണ്‍ ചേര്‍ന്ന ദ്രാവകം വിള്ളലില്‍ ഒഴുകിയെത്തും. ഇതിലടങ്ങിയ മറ്റു കെമിക്കലുകള്‍ ഈ ദ്രാവകത്തെ കട്ടിയുള്ളതാക്കി മാറ്റുകയും, വിള്ളലുകള്‍ അടയ്ക്കുകയും ചെയ്യും.

വളരെ ചെലവ് കുറഞ്ഞതും, സുരക്ഷിതവുമായ ഈ വിദ്യ സ്പോര്‍ട്സ് സാമഗ്രികളിലും, ബൈക്കുകളിലും, മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍.