സെല്‍ഫി അഡിക്ഷന്‍ മാനസികരോഗം?

0

സോഷ്യല്‍ മീഡിയയില്‍ ഒന്നിലധികം സ്വയം പോര്‍ട്രെയിറ്റുകള്‍ സ്ഥിരമായി പോസ്റ്റുചെയ്യുന്നത് മാനസിക രോഗമാണെന്ന്‍ റഷ്യന്‍ മാനസികവിദഗ്ദര്‍.

"സെല്‍ഫി എന്നാല്‍ സെല്‍ഫ്-പോര്‍ട്രെയിറ്റ് ആണ്. സ്വന്തം ചിത്രങ്ങള്‍ ഏതൊരു കലാകാരന്‍റെയും സൃഷ്ടികളിലുണ്ട്. ഇതിനെ "സെല്‍ഫ് എക്സ്പ്രഷന്‍" എന്നും പറയാം. സാധാരണഗതിയില്‍ വല്ലപ്പോഴുമുള്ള സെല്‍ഫിയില്‍ കുഴപ്പമില്ല. എന്നാലിത് നിത്യേനയാവുമ്പോഴാണ് പ്രശ്നമാകുന്നത്." റഷ്യയിലെ ഫെഡറല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്‍ററിലെ സീനിയര്‍ ഗവേഷകയായ ലേവ് പെഴ്സോഗിന്‍ പറയുന്നു.   

സെല്‍ഫികള്‍ പ്രത്യക്ഷത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലുള്ള ആശ്രയത്വത്തെയാണ് വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഇത്തരക്കാര്‍ ഇന്‍റര്‍നെറ്റ് ഇല്ലാതാവുമ്പോള്‍ ഫോട്ടോകള്‍ പോസ്റ്റ്‌ ചെയ്യാനാവാതെ വരും, അപ്പോള്‍ അവര്‍ അനുഭവപ്പെടുന്നത് മയക്കമരുന്നു കഴിക്കുന്ന ഒരാള്‍ അത് കിട്ടാതാവുമ്പോളുള്ള അതേ അവസ്ഥയാണ്. ഇതൊരു അഡിക്ഷന്‍ തന്നെയാണ്, ഇതിന് മരുന്നുകള്‍ ഉള്‍പ്പെടെ പരിഗണിയ്ക്കേണ്ടവയാണ്. "റഷ്യ ബിയോണ്ട് ഹെഡ് ലൈന്‍സ്" എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍, ഗവേഷകയായ പെഴ്സോഗിന്‍ വെളിപ്പെടുത്തി.

ഇത്തരത്തിലുള്ള പലരുടെയും ഫിലോസഫിയില്‍, "പറയുന്നതിനെക്കാള്‍ നല്ലത്, കാണിക്കുന്നതിനാണ്..". ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയവ ഇതേ ഫിലോസഫിക്ക് മുന്‍ഗണന നല്‍കിയാണ്‌ വികസിപ്പിച്ചിരിക്കുന്നതും.. തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തന്‍റെ വസ്ത്രവും, താന്‍ കഴിക്കുന്നതും, ചെയ്യുന്നതുമെല്ലാം കാണിക്കാമെന്നിരിക്കെ അതെക്കുറിച്ചു എന്തിനാണ് സ്റ്റാറ്റസ് പോസ്റ്റ്‌ ചെയ്യേണ്ടതെന്ന ചിന്താഗതിക്കാരാണിവര്‍.

സ്തീകളാണ് ഇതില്‍ ഭൂരിപക്ഷവും എന്നുള്ളത് അത്ഭുതകരമൊന്നുമല്ല. സ്ത്രീകള്‍ നന്നായി വസ്ത്രം ധരിക്കുന്നത്, മറ്റുള്ള സ്ത്രീകളെ കാണിക്കാന്‍ കൂടിയാണ്. ആണുങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനായാല്‍ അതിലേറെ പരമാനന്ദം. എന്തായാലും സ്ത്രീകള്‍ പൊതുവേ തങ്ങളുടെ ഹെയര്‍സ്റ്റയില്‍, വസ്ത്രങ്ങള്‍, ഫിറ്റ്നസ് നിലവാരവും, തിളക്കമുള്ള ജീവിതാനുഭവങ്ങള്‍ എന്നിവയെല്ലാം മറ്റ് സ്ത്രീകളെക്കാള്‍ മികച്ചതെന്നു കാണിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തുന്നുവെന്നുള്ളതില്‍ തര്‍ക്കമില്ല. അത്തരം ഫോട്ടോകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ നോക്കി അവയുടെ സാമൂഹിക സ്വീകാര്യത അളക്കുന്നതും ഒരു പ്രശ്നമാണ്.

ജീവിതത്തെ സെല്‍ഫികളുടെ എണ്ണങ്ങള്‍കൊണ്ടളക്കാതെ, നാം ജീവിതത്തില്‍ സ്വയം തീര്‍ക്കുന്ന ഗംഭീര മുഹൂര്‍ത്തങ്ങള്‍ക്കാവട്ടെ പ്രാധാന്യം… ചങ്ങാതിമാരെ, സെല്‍ഫികള്‍ക്കുമപ്പുറവും ജീവിതമുണ്ട്!

അവലംബം: റഷ്യ ബിയോണ്ട് ഹെഡ് ലൈന്‍സ്