മലേഷ്യക്കാര്‍ക്ക് ഇനി ഇന്ത്യയില്‍ ഇ-വിസ

0

മുംബൈ ; മലേഷ്യന്‍ പൌരന്മാര്‍ക്ക് ഇനി ഇന്ത്യയില്‍ ഇ -വിസ ലഭ്യമാകും .ഓഗസ്റ്റ്‌ 15 മുതലാണ് ഈ സൗകര്യം മലേഷ്യക്കാര്‍ക്ക് ലഭ്യമാകുന്നത് .കേരളത്തില്‍ കൊച്ചി ,തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഉണ്ടായിരിക്കും .ടൂറിസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്നതാണ് പുതിയ നീക്കം .

കേരളത്തില്‍ കൊച്ചി ,തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് മലേഷ്യയില്‍ നിന്ന് നേരിട്ട് വിമാനസര്‍വീസ് ലഭ്യമാണ് .അതുകൊണ്ട് കൂടുതല്‍ മലേഷ്യക്കാര്‍ക്ക് പുതിയ വിസ സൗകര്യം ഉപയോഗപ്പെടുത്തി കേരളം സന്ദര്‍ശിക്കുവാന്‍ സാധിക്കും .കൂടാതെ മലേഷ്യയില്‍ നിന്ന് നൂറു കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്നത് .

30 ദിവസതെക്കാന് വിസ ലഭ്യമാകുന്നത് . 60 യു.എസ് ഡോളര്‍ (247 റിഗ്ഗിറ്റ് ) ആണ് വിസയ്ക്ക് ഈടാക്കുന്നത് .