ദൂരദര്‍ശനിലെ ലളിത ഗാനപരിപാടികളിലൂടെ വന്ന രാധികാ തിലക് എഴുപതോളം ചിത്രങ്ങളില്‍ പാടി. സ്നേഹത്തിലെ കൈതപ്പൂ മണമെന്തേ..,എന്റെയുള്ള് ഉടുക്കും കൊട്ടി (ദീപസ്തംഭം മഹാത്ചര്യം), കാനന കുയിലേ (മിസ്റ്റര്‍ ബ്രഹ്മചാരി), വെണ്ണക്കല്ലില്‍ നിന്നെ കൊത്തി ( പട്ടാളം ),ഓമന മലരേ ( കുഞ്ഞി കൂനന്‍ ) അങ്ങനെ ഓര്‍ക്കാന്‍ കുറെ പാട്ടുകള്‍.
വിവാഹ ശേഷം കുറെ നാള്‍ ദുബായില്‍ ആയിരുന്നു. എന്നാല്‍ ആ കാലത്തും സ്റ്റേജ് ഷോ കളില്‍ സജീവ സാനിദ്ധ്യമാവുകയും വോയിസ് ഓഫ് അറേബ്യ എന്നാ ടി വി പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു.
രോഗം വന്യമായി കീഴ്പ്പെടുത്തുമ്പോള്‍ രാധികയെ സിനിമാ ലോകം കുറച്ചുനാള്‍ മറന്നു. പിന്നീട് കുറെ നാളുകള്‍ പാട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു . എന്നാല്‍ ആ മരണം ഒരു നഷ്ടത്തിന്റെ ഓര്‍മ്മയായ് മലയാളിയെ നൊമ്പരപ്പെടുത്തുന്നു ഇന്ന്.
പ്രശസ്ത [പിന്നണി ഗായിക സുജാത ബന്ധു ആണ്. പാട്ടിന്റെ വഴിയില്‍ അവസരങ്ങള്‍ കിട്ടാനും വളരാനും കുടുംബം കൂടുതല്‍ സഹായമായി.
ഞായര്‍ ആഴ്ച രാത്രി എട്ടു മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന അനുബാധയില്‍ ആണ് മരണം. ദീര്‍ഘ കാലമായി ക്യാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് രവിപുരം ശ്മശാനത്തില്‍ നടക്കും. ശ്രീ. സുരേഷ് കുമാര്‍ ആണ് രാധികയുടെ ഭര്‍ത്താവ് , ദേവിക മകളും ആണ്.
ലളിത മധുര ശബ്ദത്തില്‍, മനസ്സില്‍ ഗാന മഴ പെയ്യിക്കാന്‍, ഈ ദേവ സംഗീതത്തിന്‍റെ ഗായിക ഇനിയും വരും എന്ന് മലയാളികള്‍ക്ക് സ്വപനം കാണാം. വാന മേഘങ്ങളുടെ ഗന്ധര്‍വ സദസ്സില്‍ മാലഖമാരോട് ഒത്തു പാടാന്‍ ആ കുയില്‍ നാദം യാത്രയായ്…ഇനി പ്രഭാതങ്ങളും സന്ധ്യകളും ആ സ്വരത്തില്‍ വന്ന ഭക്തി ഗാനങ്ങള്‍ക്ക് കാതോര്‍ക്കും….ഒരു മുരളികക്ക് ഒപ്പം പാടിയ രാധയെ പോലെ, രാധിക നേരിയ വേദനയാവുന്നു…..ഒരു കലാകാരി കൂടി കാല യവനികയ്ക്ക് പിന്നില്‍ മറയുന്നു….