സംസ്ഥാന അവാര്‍ഡിന്‍റെ തിളക്കത്തില്‍ സജ്ന നജാം.

0

ഏറ്റവും മികച്ച നൃത്ത സംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടിയ സജ്ന നജാമുമായുള്ള അഭിമുഖം

നിരവധി സ്റ്റേജ് ഷോകളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകനയനങ്ങള്‍ക്കാനന്ദം പകര്‍ന്ന നൃത്തങ്ങള്‍ക്കു മനോഹരമായ ചുവടുകളും, മുദ്രകളും ചിട്ടപ്പെടുത്തിയ നൃത്ത സംവിധായിക. വെല്ലുവിളികള്‍ ഏറെ ഉണ്ടായേക്കാമെങ്കിലും നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശവും, അര്‍പ്പണ മനോഭാവവും, ആത്മാര്‍ത്ഥതയും കൊണ്ട്  കൊറിയോഗ്രഫി രംഗത്ത് ചുവടുറപ്പിച്ചു, കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ വരെ സ്വന്തമാക്കിയ സജ്ന നജാമിനൊപ്പം.

1. ഏറ്റവും മികച്ച നൃത്ത സംവിധാനത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം സ്വന്തമായെന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ?

അവാര്‍ഡ്‌ കിട്ടി എന്നറിഞ്ഞപ്പോള്‍ ഷോക്ക് ആയിരുന്നു. കാരണം ഒട്ടും വിചാരിക്കാതെ ആയിരുന്നു. വളരെ ഹാപ്പി ആണ്. 'വിക്രമാദിത്യന്‍' എന്ന ചിത്രത്തിനാണ് അവാര്‍ഡ്‌ കിട്ടിയത്. ഞാന്‍ കൊറിയോഗ്രാഫര്‍ ആയി ഒഫിഷ്യലി കാര്‍ഡ് എടുത്തതിനു ശേഷം ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ഫസ്റ്റ് മൂവിയ്ക്ക് തന്നെ അവാര്‍ഡ്‌ കിട്ടിയതില്‍ വളരെ സന്തോഷം.

2. നൃത്ത സംവിധാന രംഗത്തേക്ക് വരാനുണ്ടായ സാഹചര്യം ?

ഏസ് യൂഷ്യലി ഞാന്‍ എപ്പോഴും പറയുന്നത് പോലെ ഇതൊരു മാജിക്കല്‍ ജേര്‍ണി ആയിരുന്നു. ഇതിലേക്ക് വരാന്‍ പ്രത്യേകിച്ച് പ്രിപറേഷന്‍സ് ഒന്നും ഇല്ലായിരുന്നു. ഡാന്‍സ് എനിക്കൊരു പാഷന്‍ ആണ്. ഞാന്‍ ക്ലാസ്സിക്കലി അധികം ട്രെയിന്‍ഡ് അല്ല.എങ്കിലും സെമി ക്ലാസ്സിക്കല്‍ ഡാന്‍സ് ഒക്കെ പെട്ടെന്ന് ഗ്രാസ്പ് ചെയ്യാന്‍ കഴിയും. കൂടുതല്‍ ട്രെയിനിംഗിന് ഒന്നും പോയിട്ടില്ല.ചെറുതിലേ തൊട്ടു ഡാന്‍സ് വളരെ ഇഷ്ടമായിരുന്നു. ഇടയ്ക്ക് എന്‍റെ മക്കളെ പഠിപ്പിച്ചു. അങ്ങിനെ ചെറുതായൊക്കെ ചെയ്തു ആയിരുന്നു തുടങ്ങിയത്. ദെന്‍ ഐ ഗോട്ട് എ ഷോ, ആറ്റുകാല്‍ അമ്പലത്തില്‍ കുറെ ഡാന്‍സേര്‍സിനെയൊക്കെ വച്ച്  നല്ലൊരു ഷോ ചെയ്തു. പതിമൂന്നു വര്‍ഷത്തോളമായി കൂടുതലും ചാനല്‍, സ്റ്റേജ് ഷോകള്‍ ആയിരുന്നു ചെയ്തിരുന്നത്. ഫിലിം പ്രതീക്ഷിച്ചില്ലായിരുന്നു. ഭാഗ്യം കൊണ്ട് അങ്ങിനെ സംഭവിച്ചതാണ്. എന്‍റെ ഗ്രാന്‍ഡ്‌ ഫാദര്‍ 'കൂടപ്പിറപ്പ്' എന്ന ചിത്രത്തിന്‍റെ പ്രൊഡ്യൂസര്‍ ആയിരുന്നു. തിയേറ്റര്‍ ഒക്കെ നടത്തിയിരുന്നു. അച്ഛനും, എനിക്കുമൊക്കെ അതുകൊണ്ട് തന്നെ ഫിലിം ഫീല്‍ഡുമായി നല്ല ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ഫിലിം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ വളരെ എളുപ്പമായിരുന്നു.

3. നാടിനെക്കുറിച്ച്, കുടുംബത്തെക്കുറിച്ച് ?

എന്‍റെ നാട് ചിറയിന്‍ കീഴ് ആണ്. എന്‍റെ ഫാദറിന്‍റെ പേര് എം. എ നാസര്‍, ഗ്രാന്‍ഡ്‌ ഫാദര്‍ എം. എ റഷീദ്. അദ്ദേഹം അറിയപ്പെടുന്നൊരാളായിരുന്നു. തിയേറ്റര്‍ ഒക്കെ നടത്തിയിരുന്നു. ഗ്രാന്‍ഡ്‌ ഫാദറിന് ശേഷം അച്ഛനാണ് അത് നോക്കുന്നത്. അമ്മ ആയിഷ. എനിക്കൊരു അനുജത്തി. ഷമി അല്‍ത്താഫ്, അവര്‍ രണ്ടു പേരും കൂടെ ഫിലിം പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 'റാണി പത്മിനി' എന്നൊരു മൂവി പ്രൊഡ്യൂസ് ചെയ്യുകയാണ്. എന്‍റെ ഹസ്ബന്‍ഡ് നജാം കൊല്ലത്ത് നിന്നാണ്. സൗദി അറേബ്യയില്‍ വര്‍ക്ക്‌ ചെയ്യുന്നു. ഞങ്ങള്‍ക്കു രണ്ടു കുട്ടികള്‍ നീമ, റിയ. നീമ CA ഫൈനല്‍ ഇയര്‍ സ്റ്റുഡന്റ് ആണ്. റിയ ബാംഗ്ലൂര്‍ സെന്റ്‌ ജോസഫില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ചെയ്യുന്നു. അനുജത്തിക്ക് രണ്ടു മക്കള്‍ സന, ഷമ. സന 'മറിയം മുക്ക്' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

4. മക്കള്‍ നൃത്ത രംഗത്ത് കൂടെയുണ്ടോ ?

രണ്ടുപേരും നല്ലത് പോലെ ഡാന്‍സ് ചെയ്യും . പക്ഷെ അവര്‍ ഇതൊരു കരിയര്‍ ആയി എടുത്തിട്ടില്ല. ഇപ്പോള്‍ അവര്‍ അവരുടെ സ്റ്റഡീസുമായി തിരക്കിലാണ്.

5. ചെയ്ത പ്രൊജക്റ്റുകള്‍ ?

കാര്‍ഡ് എടുക്കും മുന്‍പ് രണ്ടു മൂന്ന് ചിത്രങ്ങള്‍ ചെയ്തിരുന്നു. കാര്‍ഡ് എടുത്ത ശേഷം വിക്രമാദിത്യന്‍, മിലി, മംഗ്ലീഷ്, KL10 പത്തു, തിങ്കള്‍ മുതല്‍ വെള്ളി വരെ, അയാള്‍, കുമ്പസാരം തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തു.

6. നൃത്തം ചെയ്യിക്കാന്‍ കൂടുതല്‍ ഇഷ്ടം തോന്നിയിട്ടുള്ള താരങ്ങള്‍ ?

എനിക്ക് തോന്നുന്നു എന്‍റെയൊരു പ്ലസ്‌ പോയിന്റ്‌ ഡാന്‍സ് അധികം അറിയാത്തവരെ കൊണ്ടും ഡാന്‍സ് ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ്. കാരണം റിയാലിറ്റി ഷോകളിലും, വനിതാ രത്നം, വെറുതെ അല്ല ഭാര്യ ഇതിലൊക്കെ പങ്കെടുത്തവരില്‍ അധികവും ഡാന്‍സ് അറിയാത്തവര്‍ ആയിരുന്നു. അവരെയൊക്കെ ഞാന്‍ പഠിപ്പിച്ചു പെര്‍ഫോം ചെയ്യിച്ചിട്ടുണ്ട്. എല്ലാ ആര്‍ട്ടിസ്റ്റുകളെയും നന്നായി ഡാന്‍സ് ചെയ്യിക്കാന്‍ കഴിഞ്ഞു. പിന്നെ ഏറ്റവും നന്നായി ഡാന്‍സ് ചെയ്യുന്നത് ഷംന, പ്രിയാമണി കളിക്കും, റോമ വളരെ ക്യൂട്ട് ആന്‍ഡ്‌ ബബ്ലി ആണ്, മുക്ത, സിജ റോസ് കളിക്കും. ഇഷ തല്‍വാര്‍ നല്ലൊരു ഡാന്‍സര്‍ ആണ്, രചന നാരായണന്‍ കുട്ടി നല്ലോണം ചെയ്യും. എങ്കിലും പെട്ടന്ന് പഠിപ്പിക്കാന്‍ കഴിയുന്നത് ഷംനയെ ആണ്.

7. പുതിയ പ്രൊജക്റ്റുകള്‍ ?

സിദ്ദിക്ക് സാറിന്‍റെ, ഫഹദ് ഫാസില്‍ മൂവി ചെയ്യാന്‍ ഓഫര്‍ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ ചെയ്തത് സാന്ദ്ര-വിജയ് ബാബു ടീമിന്‍റെ 'അടി കപ്പ്യാരെ കൂട്ടമണി'. നമിത പ്രമോദ്, ധ്യാന്‍ ശ്രീനിവാസന്‍ ഒക്കെയുള്ള ഒരു മൂവി.