ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി സുക്കര്‍ബെര്‍ഗ്; ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാകയില്‍ പ്രൊഫൈല്‍ പിക്ച്ചര്‍

0

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ്. തന്റെ പ്രൊഫൈല്‍ പിക്ച്ചര്‍ ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറത്തിലേക്ക് മാറ്റിയാണ് സുക്കര്‍ ബര്‍ഗ് പിന്തുണ അറിയിച്ചത്..

സുക്കര്‍ബെര്‍ഗിന്‍റെ പോസ്റ്റ്‌ ഇപ്രകാരം: 'ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നതു കൊണ്ടാണ് ഞാന്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയത്. ഗ്രാമങ്ങളിലുള്ള ഉള്ള ആളുകള്‍ക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിതന്നെ നടത്താന്‍ സാധിക്കും. ഇന്ന് ഫെയ്സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് കരുതുന്നത്'

ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണയ്ക്കുന്നവര്‍ക്കായി പ്രൊഫൈല്‍ ചിത്രം മാറ്റാന്‍ ഫെയ്സ്ബുക്ക് പുതിയ ആപ്പും ഇറക്കിയിട്ടുണ്ട്.( fb.com/supportdigitalindia )
.