ഉപരിപഠനത്തിന് സാമ്പത്തിക സഹായവുമായ് സിംഗപ്പൂര്‍ മലയാളീ ബഴ്സറി

0

സിംഗപ്പൂരിലെ വിവിധ മലയാളീ സംഘനകളുടെ കൂട്ടായ്മയില്‍ നാഷണല്‍ യൂണിവേര്‍സിറ്റി ഓഫ് സിംഗപ്പൂരില്‍ ( NUS ) ഉപരി പഠനങ്ങള്‍ക്കായ് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം ഒരുക്കുന്നു. "സിംഗപ്പൂര്‍ മലയാളീ ബഴ്സറി" പദ്ധതി പ്രകാരം, സിംഗപ്പൂര്‍ സിറ്റിസണ്‍, പെര്‍മനെന്റ് റസിഡന്റ് ആയിട്ടുള്ള, ഉപരി പഠനത്തിന് അര്‍ഹതയുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് സാമ്പത്തിക സഹായം ലഭിക്കുക.

സ്ഥിതി വിവരക്കണക്ക് അനുസരിച്ച് സിംഗപ്പൂര്‍ യൂണിവേര്‍സിറ്റികളില്‍ ഉപരി പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വളരെ കുറവാണ്. ഭാരിച്ച ചിലവുകളാണ് ഇവരെ ഉപരി പഠനം എന്ന ചിന്തയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്.

സിംഗപ്പൂര്‍ മലയാളീ ബഴ്സറി വഴി ഇതിന് ഏറെക്കുറെ പരിഹാരം ഉണ്ടാക്കാനുള്ള പ്രയത്നത്തിലാണ് സിംഗപ്പൂരിലെ വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മ. ഇതിലേക്കായ്‌ 5,00,000 സിംഗപ്പൂര്‍ ഡോളര്‍ സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നത് വഴി സംഭാവന നല്‍കുന്നയാള്‍ക്ക് ടാക്സ് ഇളവുകള്‍ ലഭിക്കുന്നതാണ്. സിംഗപ്പൂര്‍ ടാക്സ് റസിഡന്റ് ആണെങ്കില്‍ സിംഗപ്പൂരിന്റെ ജൂബിലി വര്‍ഷം -2015-ല്‍, നല്‍കുന്ന സംഭാവനയ്ക്ക് മൂന്നു മടങ്ങ് ടാക്സ് ഇളവും, പിന്നീട് രണ്ടര മടങ്ങ് ഇളവും ലഭിക്കുന്നതാണ്. ഇനി സംഭാവനയ്ക്ക്  അനുസരിച്ച ടാക്സ് ഇളവു ഒരു വര്‍ഷത്തില്‍ നല്‍കാവുന്നതിലും അധികമാണെങ്കില്‍ 5 വര്‍ഷം വരെ ആനുകൂല്യം ലഭിക്കുന്നതാണ്. കമ്പനി ആണ് സംഭാവന നല്‍കുന്നതെങ്കില്‍ 'സിംഗപ്പൂര്‍ ഇന്‍കം ടാക്സ് ആക്ട് ' പ്രകാരം ഷെയര്‍ ഹോള്‍ഡിംഗ് ടെസ്റ്റ് ക്ലിയര്‍ ആയിരിക്കണം.

സംഭാവന ഓരോ മാസത്തിലായോ, ഓരോ വര്‍ഷത്തിലായോ അല്ലെങ്കില്‍ ഒന്നിച്ചോ  നല്‍കാവുന്നത് ആണ്. പണം എന്‍ യു എസ് (NUS) ലേക്ക് നിശ്ചിത ഫോമിനൊപ്പം ചെക്ക് ആയോ, ഡ്രാഫ്റ്റ് ആയോ, ക്രെഡിറ്റ് കാര്‍ഡ്  വഴിയോ നല്‍കാം അല്ലെങ്കില്‍ അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യാം. യു എസ് ഡോളര്‍, യൂറോ ഇവ ടെലെഗ്രാഫിക് ട്രാന്‍സ്ഫര്‍ വഴി NUS ലേക്ക് അയക്കാവുന്നതാണ്.

NUS ട്രാന്‍സ്ഫര്‍ ലിങ്ക് : https://inetapps.nus.edu.sg/odp/Public/FundsList.aspx?Fid=7c2c7af0-50ed-40f3-be91-648e944cee54

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.