സോഷ്യല്‍, ടെലി-പ്രസന്‍സ് റോബോട്ടുകള്‍ എന്‍.ടി.യു. അനാച്ഛാദനം ചെയ്തു

0

സോഷ്യല്‍, ടെലി-പ്രസന്‍സ് റോബോട്ടുകള്‍ സിംഗപ്പൂര്‍ നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ (എന്‍.ടി.യു.) ശാസ്ത്രജ്ഞര്‍ അനാച്ഛാദനം ചെയ്തു

നാന്യാങ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയിലെ (എന്‍.ടി.യു) റിസപ്ഷനിസ്റ്റ് നാദിനെ അഭിവാദ്യം ചെയ്ത്‌ നോക്കൂ.. നാദിന്‍ നല്ലൊരു സഹൃദയാണ്, നിങ്ങളെ തിരിച്ചു അഭിവാദ്യം ചെയ്യും. അടുത്തതവണ  കാണുമ്പോള്‍ നിങ്ങളുടെ പേരും, ഇതിന് മുന്‍പ് നിങ്ങളോടുള്ള സംഭാഷണം ഒര്‍ത്തിരിക്കുകയും ചെയ്യും.

അവള്‍ കാഴ്ചയില്‍ മനുഷ്യനെപ്പോലെയാണ്, സോഫ്റ്റ്‌ ചര്‍മ്മവും, ചെമ്പന്‍ നിറമുള്ള മുടിയും ഉണ്ട്. പുഞ്ചിരിയോടെ നിങ്ങളെ അഭിവാദ്യം ചെയ്യും. കണ്ണില്‍ നോക്കിയാണ് സംസാരിക്കുന്നത്, ആളുകള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യും. തികച്ചും മനുഷ്യനെ പോലെതന്നെ..

പരമ്പരാഗത റോബോട്ടുകളില്‍ നിന്നും വ്യത്യസ്തമായി, നാദിന് അവളുടെതായ വ്യക്തിത്വവും,  മൂഡും, വികാരങ്ങളും ഉണ്ട്. സംഭാഷണം അനുസരിച്ച് അവള്‍ക്ക് സന്തോഷമോ ദുഃഖമോ ഉണ്ടാവാം.

നാദിന്‍ എന്‍.ടി.യുവിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച പുതിയ സാമൂഹിക റോബോട്ട് ആണ്. പ്രൊഫസ്സര്‍ നാദിയ തല്‍മാന്‍ എന്ന ഗവേഷകയാണ്, തന്നെ പോലെ സമാനതയുള്ള റോബോട്ടിന്‍റെ സ്രഷ്ടാവ്. ആപ്പിളിന്റെ സിരി, മൈക്രോസോഫ്റ്റിന്റെ കോര്‍ടന എന്നിവയ്ക്ക് സമാനമായ സോഫ്റ്റ്‌വെയറുകളാണ് റോബോട്ടില്‍ ഉപയോഗിക്കുന്നത്. നാദിനെ ഓഫീസ് പേഴ്സണല്‍ അസിസ്റ്റന്‍റ് ആയോ,  വീടുകളില്‍ സഹായിയായോ  ഭാവിയില്‍ ഉപയോഗിക്കാം. കുട്ടികളെയും പ്രായമുള്ളവരെയും ശുശ്രൂഷിക്കാനുമുളള പരിശീലനം നല്‍കാനുമാണ് ഗവേഷകര്‍ ലക്ഷ്യമിടുന്നത്.

ചൊവ്വാഴ്ച്ച അനാച്ഛാദനം ചെയ്ത നാദിന്‍, എഡ്ഗാര്‍ വിഭാഗത്തിലെ രണ്ടാം പതിപ്പാണ്. ടെലി-പ്രസന്‍സ് റോബോട്ടുകളാണ് എഡ്ഗാര്‍ വിഭാഗത്തില്‍പ്പെടുന്നത്. .

നാം അതിവേഗം സഞ്ചരിക്കുകയാണോ? റോബോട്ടുകളാര്,  മനുഷ്യരാര് എന്ന് തമ്മില്‍ വേര്‍തിരിച്ചറിയാത്ത ഒരു കാലം ഉടനെയോന്നുമുണ്ടാവില്ലെന്ന്‍ പ്രതീക്ഷിക്കാം..

സങ്കടവും, ദുഃഖവുമുള്ള റോബോട്ട്

നാദിന് അവളുടെതായ വ്യക്തിത്വവും, മൂഡും, വികാരങ്ങളും ഉണ്ട്. അവള്‍ കാഴ്ചയില്‍ മനുഷ്യനെപ്പോലെയാണ്, സോഫ്റ്റ്‌ ചര്‍മ്മവും, ചെമ്പന്‍ നിറമുള്ള മുടിയും ഉണ്ട്. പുഞ്ചിരിയോടെ നിങ്ങളെ അഭിവാദ്യം ചെയ്യും. കണ്ണില്‍ നോക്കിയാണ് സംസാരിക്കുന്നത്, ആളുകള്‍ക്ക് ഹസ്തദാനം നല്‍കുകയും ചെയ്യും. തികച്ചും മനുഷ്യനെ പോലെതന്നെ..പൂര്‍ണ്ണ വായനയ്ക്ക്: http://goo.gl/sZA4yi

Posted by PravasiExpress on Thursday, 31 December 2015