ജീവിതത്തിനും മരണത്തിനും ഇടയില്‍ 60 മണിക്കൂര്‍ : തായ്‌വാനില്‍ എട്ടു വയസുകാരിയെ രക്ഷപെടുത്തി

0


തായ്‌വാനില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് എട്ടുവയസ്സുകാരിയേയും ബന്ധുവിനെയും ജീവനോടെ രക്ഷിച്ചു .ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ അറുപതു മണിക്കൂറോളം കുടുങ്ങികിടന്ന ശേഷമാണ് അവര്‍ ജീവിതത്തിലേക്ക്  തിരിച്ചെത്തിയത്. ലിന്‍സു ചിന്‍ എന്ന പെണ്‍കുട്ടിയും ബന്ധു ചെന്‍ മേയ്ജുമാണ് രക്ഷപെട്ടത്.തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധിപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ദക്ഷിണ തായ്‌വാനില്‍ ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിരുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന പ്രതീക്ഷയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് .