ടൈറ്റാനിക് വീണ്ടും

ടൈറ്റാനിക് വീണ്ടുംടൈറ്റാനിക് മായാത്തൊരു ഓര്‍മ്മയാണ്. ആ ഓര്‍മ്മ വീണ്ടും യാഥാര്‍ത്ഥ്യമായി മാറുകയാണ്. ആഡംബര കപ്പലായ ടൈറ്റാനിക് മഞ്ഞു മലയില്‍ തട്ടി ആയിരത്തി അഞ്ഞൂറിലധികം ജീവനുമായി കടലില്‍ മുങ്ങിതാഴ്ന്നത്

ടൈറ്റാനിക് വീണ്ടുംടൈറ്റാനിക് മായാത്തൊരു ഓര്‍മ്മയാണ്. ആ ഓര്‍മ്മ വീണ്ടും യാഥാര്‍ത്ഥ്യമായി മാറുകയാണ്. ആഡംബര കപ്പലായ ടൈറ്റാനിക് മഞ്ഞു മലയില്‍ തട്ടി ആയിരത്തി അഞ്ഞൂറിലധികം ജീവനുമായി കടലില്‍ മുങ്ങിതാഴ്ന്നത് 1912 ഏപ്രിലില്‍ ആണ്. ഇന്നിതാ അതേ രൂപത്തിലും, ഭാവത്തിലും അതേ സമയം ആധുനിക സുരക്ഷാക്രമീകരണങ്ങളോടെയും ഉള്ള ടൈറ്റാനിക് 2 ന്‍റെ നിര്‍മ്മാണ പ്രക്രിയ പുരോഗമിച്ചു വരികയാണ്.

 ഓസ്ട്രേലിയന്‍ ബില്ല്യണയറായ ക്ലൈവ് പാമര്‍ ആണ് ഈ ആശയത്തിന് പുറകില്‍. സാറ്റലൈറ്റ് നിയന്ത്രണം, ഡിജിറ്റല്‍ നാവിഗേഷന്‍, റഡാര്‍ സിസ്റ്റം, അന്നുണ്ടായിരുന്നതിലും കൂടുതല്‍ ലൈഫ് ബോട്ടുകൾ ഇവയൊക്കെ പുതിയ ടൈറ്റാനിക്കിന്‍റെ പ്രത്യേകതയായിരിക്കും. ടൈറ്റാനിക്കില്‍ ഉള്ളതുപോലെ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് ക്ലാസ്സ് ടിക്കറ്റുകൾ, സ്വിമ്മിംഗ് പൂൾ, ടര്‍ക്കിഷ് ബാത്ത്, ജിം, ഗ്രാന്‍ഡ് സ്റ്റൈര്‍കേസ് മുതലായവ ഇതിലും ഉണ്ടായിരിക്കുന്നതാണ്. 2400 ഓളം യാത്രക്കാര്‍ക്കും, ആയിരത്തോളം ജോലിക്കാര്‍ക്കുമായി ഒന്‍പത് നിലയിലായി  840 റൂമുകളും, കാബിനുകളും ആണ് ഇതിലുള്ളത്. പഴയ ഓര്‍മ്മകൾ നില നിര്‍ത്താന്‍ അന്നത്തെ രീതിയില്‍ തന്നെയുള്ള റൂമുകൾ, ഡൈനിങ്ങ് ഹാൾ, ഫര്‍ണീച്ചര്‍ തുടങ്ങിയവയാണ് ടൈറ്റാനിക് 2 ലും ഒരുക്കുന്നത്.

 ഇംഗ്ലണ്ട് നിന്നും ന്യൂയോര്‍ക്ക് എന്നതിന് പകരം ചൈനയില്‍ നിന്നും ദുബായിലേക്കാണ് ടൈറ്റാനിക് 2 ന്‍റെ കന്നി യാത്ര. രണ്ടായിരത്തിപതിനെട്ടില്‍ ലോഞ്ച് ചെയ്യാനിരിക്കുന്ന കപ്പലിന്‍റെ നിര്‍മ്മാണം ചൈനയില്‍ ധ്രുത ഗതിയില്‍ പുരോഗമിക്കുന്നു.
                           ******

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം