കൊലാലംപൂര്‍ : ഹൈബ്രിഡ് എയര്‍ലൈനായ മലിന്‍ഡോ എയര്‍ മാര്‍ച്ച് 15 മുതല്‍ KLIA2-ഇല്‍ നിന്ന് KLIA മെയിന്‍ ടെര്‍മിനലിലേക്ക് സര്‍വീസുകള്‍ മാറ്റുന്നു .KLIA2-യിലെ തിരക്കുകള്‍ വര്‍ധിക്കുന്നതും ,കൂടുതല്‍ നല്ല രീതിയില്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനുമാണ് ഈ മാറ്റമെന്ന് എയര്‍ലൈന്‍ വക്താക്കള്‍ പറയുന്നു .
എന്നാല്‍ സുബാന്ഗ് എയര്‍പോര്‍ട്ടില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് മാറ്റമുണ്ടാകുകയില്ല.മലേഷ്യന്‍ എയര്‍ലൈന്‍സ് നിലവില്‍ KLIA-യില്‍ നിന്നാണ് സര്‍വീസുകള്‍ നടത്തുന്നത് .എന്നാല്‍ എയര്‍ ഏഷ്യ KLIA2-ഇല്‍ തന്നെ തുടരും .