57 നിലയുള്ള അംബരചുംബിയായ കെട്ടിടം നിര്‍മ്മിക്കാന്‍ വെറും 19 ദിവസങ്ങള്‍ !

0

57 നിലയുള്ള അംബരചുംബിയായ കെട്ടിടം വെറും 19  ദിവസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി ചൈനീസ് കമ്പനി പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.

പ്രതിദിനം മൂന്ന്‍ നിലകള്‍ വീതം നിര്‍മ്മിച്ച്  19  ദിവസങ്ങള്‍ കൊണ്ട് 57 നിലകള്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ ടൈംലാപ്സ് വീഡിയോ കമ്പനി പുറത്തുവിട്ടു. ഫാക്ടറിയില്‍ നിര്‍മ്മിച്ച, പ്രീ ഫാബ്രിക്കേറ്റ് ബ്ലോക്കുകള്‍ കൊണ്ടാണ് “ചൈനീസ് ബ്രോഡ് സസ്റ്റേയിനബിള്‍ ബില്‍ഡിംഗ് കമ്പനി” നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇത്തരത്തിലുള്ള പ്രീ ഫാബ്രിക്കേറ്റ് ബ്ലോക്കുകള്‍  ഉപയോഗിക്കുകവഴി 15000 ട്രക്ക് കോണ്‍ക്രീറ്റ് ലാഭിക്കാനായെന്നും, കമ്പനി അധികൃതര്‍ പറഞ്ഞു.

180,000 ചതുരശ്ര മീറ്റര്‍ വ്യാസത്തിലുള്ള ഈ കെട്ടിടത്തില്‍,  4,000 ആളുകള്‍ക്കുള്ള ഓഫീസ് സ്പേസും, 800 വീടുകളും ഉണ്ട്. സൗത്ത് ചൈനയിലെ ചങ്ങ്ഷയിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചത്.