മൂന്നാമതും വിവാഹത്തിനൊരുങ്ങിയ പുരോഹിതനെ ഭാര്യ ഷണ്ഡീകരിച്ചു; പിന്നാലെ മരണം

0

മൂന്നാമതും വിവാഹം ചെയ്യാനൊരുങ്ങി പുരോഹിതനെ രണ്ടാം ഭാര്യ ഷണ്ഡീകരിച്ചതിന് ചെയ്തതിന് പിന്നാലെ മരിച്ചു. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരമാണ് ഷികാര്‍പൂര്‍ ഗ്രാമത്തിലെ മൌലവി വാഖീല്‍ അഹമ്മദിനെ രണ്ടാം ഭാര്യം ആക്രമിച്ചത്. മൂന്നാമതും വിവാഹിതനാവാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് ഏറെ നേരം ആവശ്യപ്പെട്ടിട്ടും ഭര്‍ത്താവ് വഴങ്ങാതെ വന്നതാണ് രണ്ടാം ഭാര്യയെ പ്രകോപിതയാക്കിയത്.

അന്‍പത്തിയേഴുകാരനായ മതപുരോഹിതനാണ് മൂന്നാം വിവാഹത്തിന് തയ്യാറെടുത്തത്. വീണ്ടും വിവാഹിതനാവുന്നത് സംബന്ധിച്ച് വാഖീല്‍ അഹമ്മദും രണ്ടാം ഭാര്യ ഹസ്രയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിന് പിന്നാലെ വാഖീല്‍ അഹമ്മദ് ഉറങ്ങുമ്പോള്‍ രണ്ടാം ഭാര്യ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വാഖീല്‍ അഹമ്മദിന്‍റെ ലിംഗം മുറിച്ച് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ രക്തം വാര്‍ന്നാണ് പുരോഹിതന്‍ മരിച്ചത്.

ഭര്‍ത്താവ് മരിച്ചെന്ന് ഉറപ്പായതിന് പിന്നാലെ ബന്ധുക്കളോട് വിവരം പറഞ്ഞ് സംസ്കാരചടങ്ങുകള്‍ നടത്താനൊരുങ്ങുന്നതിനിടയില്‍ അയല്‍വാസികള്‍ക്ക് തോന്നിയ സംശയമാണ് സംഭവം പുറത്ത് എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ ഹസ്ര നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. സംഭവത്തില്‍ ഭോരാക്ല പൊലീസ് കേസ് എടുത്തു.