ഇനി ഫുട്ബോളിലും തേഡ് അന്പയർ


 ഇനി ഫുട്ബോളിലും തേഡ് അന്പയർ
 ക്രിക്കറ്റ് മത്സരങ്ങളിലെപ്പോലെ ഫുട്ബോൾ മത്സരങ്ങളിൽ തേഡ് അന്പയർമാരുടെ സഹായം പ്രയോജനപ്പെടുത്താൻ ഇന്രർ നാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐ. എഫ് എ. ബി)  തീരുമാനിച്ചു. വെയിൽസിൽ നടന്ന 130 മത് ആനുവൽ ജനറൽ മീറ്റിങ്ങിലാണ് തീരുമാനം. ഫിഫ പ്രസിഡന്ര് ജിയാനി ഇൻഫന്രിനോയാണ് ബോർഡിന്രെ തീരുമാനം വിശദീകരിച്ചത് . ലോകത്തിന്രെ പലകോണുകളിൽനിന്നുള്ള ഏറെകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പച്ചകൊടി ലഭിച്ചത്.
 നാലു അടിയന്തര സാഹചര്യങ്ങളിൽ റഫറിമാർക്ക് തേഡ് അന്പയറിന്രെ സഹായം തേടുന്നതിനാണ് ബോർഡ് അംഗീകാരം നൽകുന്നത്. ഗോളടിക്കുന്പോൾ, ചുവപ്പുകാർഡ് കാണിക്കേണ്ടി വരുന്പോൾ, പെനാൾട്ടി നിശ്ചയിക്കാൻ, കളിക്കിടെ ഏതെങ്കിലും പ്രശ്നങ്ങൾക്കിടെ കൃത്യമായി കളിക്കാരാരെന്ന് തിരിച്ചറിയാൻ എന്നീ നാലു സാഹചര്യങ്ങളിലാണ്  വീഡിയോ പരിശോധിച്ച് തീരുമാനം എടുക്കാൻ  റഫറിമാർക്ക് കഴിയുക.
 എന്നാൽ  കൃത്യമായ പരീക്ഷണങ്ങൾക്കു ശേഷം 2017-18 സീസണിലാണ് തേഡ് അന്പയർമാരുടെ ക്യാമറാകണ്ണുകൾ ഗ്രൗണ്ടിൽ ചുവടുറപ്പിക്കുക.

അരങ്ങിലെ താരകം വിട പറഞ്ഞു.

കലാഭവൻ മണിയ്ക്ക് ആദരാഞ്ജലികൾ

ൾ ൻ ൺ ർ ൾ ൽ

കിരൺ

പിൻബലം

ഹരികൃഷ്ണൻ

ഹേതൽ

മോഹൻലാൽ

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം