സ്വപ്‌നങ്ങള്‍ ബാക്കി വെച്ച് അമീറിന്റെ കœ

ജീവിതം ജീവിച്ചു കൊതിതീരാതെ അമീറിന്റെ കുട്ടി ആരാധകന്‍ വിടവാങ്ങി . ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്നു പതിനാലുകാരന്‍ നിഹാല് ബിട്‌ലയാണ് ഇന്ന് മരിച്ചത് ‍.

ജീവിതം ജീവിച്ചു കൊതിതീരാതെ അമീറിന്റെ കുട്ടി ആരാധകന്‍ വിടവാങ്ങി . ഇന്ത്യയില്‍ പ്രൊഗേരിയ ബാധിച്ച കുട്ടികളില്‍ ഒരാളായിരുന്ന പതിനാലുകാരന്‍ നിഹാല് ബിട്‌ലയാണ് ഇന്ന് മരിച്ചത് ‍. ഇത്തരത്തില്‍ അസുഖം ബാധിച്ച കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീം നിഹാല്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് നിഹാല്‍ പ്രശസ്തനായത്.

നിഹാലിന്റെ ജീവിതത്തിലെ വലിയൊരാഗ്രഹമായിരുന്നു ബോളിവുഡ് നടന്‍ ആമിര്‍ഖാനെ കാണുകയെന്നത്. താരേ സമീന്‍ പര്‍ എന്ന ചിത്രം കണ്ടു കഴിഞ്ഞപ്പോള്‍ നിഹാലിന് ആഗ്രഹം വര്‍ധിച്ചു. നിഹാലിന്റെ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ നിഹാലിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ അമീര്‍ഖാന്‍ തന്നെ മുന്‍കൈയെടുത്തു.ആമിര്‍ ഖാനെ കാണുക മാത്രമല്ല താന്‍ വരച്ച ഗണേശന്റെ ചിത്രവും സമ്മാനിച്ച് ഫോട്ടോയും എടുത്താണ് നിഹാല്‍ അമീറിനോട് അന്ന് യാത്ര പറഞ്ഞത് . അകാലത്തില്‍ വിടവാങ്ങുമ്പോള്‍  ഇനിയും സ്വപ്‌നങ്ങള്‍ ബാക്കിയാണ് നിഹാലിന്.

എട്ടിരട്ടി വേഗത്തില്‍ പ്രായം വര്‍ധിക്കുന്നതാണ് പ്രൊഗേരിയ എന്ന രോഗം. വൈദ്യ ശാസ്ത്ര രംഗത്ത് ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചില്ല. പാ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ പ്രൊഗേരിയ രോഗം ബാധിച്ച ഔറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ