ആൻഡ്രോയിഡ് നെയ്യപ്പം ആകുമോ ?

ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന് ഒരു പേര് വേണംമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം . എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

ആൻഡ്രോയ്ഡിന്റെ പുതിയ വേർഷന് ഒരു പേര് വേണംമെന്നു പറഞ്ഞാല്‍ എന്തു പേര് നല്‍കണം ? എന്നാല്‍ ഒരുങ്ങിക്കോളൂ, സ്മാര്‍ട്ട്‌ഫോണ്‍ ഒഎസ്സ് ആയ ആന്‍ഡ്രോയിഡിന്റെ അടുത്ത പതിപ്പിന് പേര് നിര്‍ദേശിക്കാനുള്ള ക്യാംപെയിന്‍ സോഷ്യല്‍ മീഡിയകളില്‍ തകൃതിയായി നടക്കുകയാണ് .

പേര് ഇംഗ്ലീഷ് അക്ഷരം N ൽ തുടങ്ങുന്നതുമായിരിക്കണമെന്നും ,ഏതെങ്കിലും രുചിയേറിയ ഭക്ഷണത്തിന്റെ പേരായിരിക്കണമെന്നുമാണ് നിബന്ധന. ആദ്യത്തെ പേരായി നിർദേശിക്കപ്പെട്ടത് മറ്റൊന്നുമല്ല,മലയാളിയുടെ സ്വന്തം നെയ്യപ്പം!!  ഇപ്പോള്‍ മുന്‍ഗണയിലുള്ള പേരുകളില്‍ നെയ്യപ്പവും കടന്നുകൂടിയിരിക്കുകയാണ് . നമ്മുടെ ജനപ്രിയപലഹാരത്തിന്റെ പേര് ആൻഡ്രോയിഡാവാൻ പേര് നിർദേശിക്കാനുള്ള ക്യാംപയിനിൽ പങ്കുചേരണമെന്നാവശ്യപ്പെട്ട് മലയാളികൾ പ്രചരണം ആരംഭിച്ചുകഴിഞ്ഞു. #NameAndroidN എന്ന ഹാഷ് ടാഗിനൊപ്പം മലയാളികൾ #Neyyappam ഹാഷ് ടാഗും റെഡിയാക്കിയിട്ടുണ്ട്.

ഈ വര്‍ഷത്തെ ഗൂഗിള്‍ ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ ഒട്ടേറെ പുതുമകളുള്ള ആന്‍ഡ്രോയിഡ് എന്‍ അവതരിപ്പിക്കുമെന്നാണ് വിവരം. ആന്‍ഡ്രോയിഡ് ഡൂനട്ട്, എക്ലയര്‍, ഫ്രോയോ,ജിഞ്ചര്‍ ബ്രെഡ്, ഹണികോമ്പ്, ഐസ്‌ക്രീം സാന്‍ഡ് വിച്ച്, ജെല്ലിബീന്‍, കിറ്റ്കാറ്റ്, ലോലിപോപ്പ്, മാര്‍ഷ്‌മെലോ എന്നിവയാണ് ആന്‍ഡ്രോയിഡിന്റെ മുന്‍ പതിപ്പുകള്‍.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം