ഐഫോണ്‍ 6 എത്താന്‍ നിമിഷങ്ങള്‍ മാത്രം ,പ്രതീക്ഷയോടെ ആരാധകര്‍

0

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 6  ഇന്നു രാത്രി സിംഗപ്പൂര്‍ സമയം 1 മണിക്ക്  യുഎസില്‍ കാലിഫോര്‍ണിയയിലെ കുപ്പര്‍ത്തിനോയില്‍ സിഇഒ ടീം കുക്ക് അനാവരണം ചെയ്യും.നിരവധി ആപ്ലിക്കേഷനുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കുന്നതായിരിക്കും ഐഫോണ്‍ 6. ആരോഗ്യ സംബന്ധിയായ ആപ്പുകളെ സംയോജിപ്പിക്കുന്ന ഹെല്‍ത്ത് കിറ്റ്, വലിയ സ്‌ക്രീന്‍ സൈസ്, മൊബൈല്‍ പേയ്‌മെന്റിന് എന്‍എഫ്‌സി എന്നിവയും ഐഫോണ്‍ 6ന്റെ പുതുമകളായിരിക്കും.

 
"4.7 ഇഞ്ച്, 5.5 എന്നിങ്ങനെ സ്‌ക്രീനോടു കൂടിയ രണ്ട് മോഡലുകളിലായാണ് ഐഫോണ്‍ 6 എത്തുന്നത്. ഫോണ്‍ കയ്യിലെടുക്കാതെ വാഹനം ഓടിക്കുമ്പോള്‍ തന്നെ നിര്‍ദേശങ്ങള്‍ വഴിയും ടച്ച് വഴിയും ഫോണില്‍ ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യാമെന്നതാണ് കാര്‍പ്ലേയുടെ സൗകര്യം" എന്നിങ്ങനെയുള്ള ഊഹാപോഹങ്ങള്‍ ഐഫോണ്‍ സംബദ്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ടെക്നോളജി സൈറ്റുകള്‍ വഴി വെളിപ്പെടുന്നു .അപ്പിള്‍ ഫോണിന്‍റെ വലിയ മാര്‍ക്കറ്റുകളില്‍ ഒന്നായ സിംഗപ്പൂരിലും ആരാധകര്‍ ആകാംഷയോടെ ഐഫോണ്‍ വരവിനായി കാത്തിരിക്കുകയാണ് .