തിരുവനന്തപുരം : പ്രവാസി ക്ഷേമനിധിയിലെ പ്രായപരിധി 55ല് നിന്ന് 60 വയസ്സായി ഉയര്ത്തുമെന്ന് മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.. ഇതോടെ കൂടുതൽ പേർക്ക് പദ്ധതിയിൽ ചേരാനാവും. ഇതിനുളള നിയമഭേദഗതി അടങ്ങിയ റിപ്പോർട്ട് പ്രവാസി ക്ഷേമനിധി ബോർഡ് ഉടൻ നോർക്ക സെക്രട്ടറിക്ക് സമർപ്പിക്കും.ക്ഷേമനിധിയിൽ അംഗമാകുന്നവിൽ വിദേശത്തുളളവർ മാസം 300 രൂപയും മടങ്ങിയെത്തിയവർ 100 രൂപയും അഞ്ചുവർഷം അടയ്ക്കണം. അറുപതുവയസാകുമ്പോൾ വിദേശത്തുളളവർക്ക് മാസം 1000 രൂപയും തിരികെ വന്നവർക്ക് 500രൂപയും പെൻഷൻ ലഭിക്കും. സ്വയംതൊഴിൽ, ഭവനനിർമ്മാണം എന്നിവയ്ക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ, 50000 രൂപയുടെ ചികിത്സാ സഹായം, മരണാനന്തര ധനസഹായം, രണ്ട് പെൺമക്കളുടെ വിവാഹത്തിന് 5000 രൂപ, മക്കളുടെ ഉന്നത പഠനത്തിന് സ്കോളർഷിപ്പ്, സ്ത്രീ പ്രവാസികൾക്ക് പ്രസവ ധനസഹായം എന്നിവയും ലഭിക്കും. പദ്ധതി കൂടുതൽ ആകർഷകമാക്കാനുളള നീക്കത്തിലാണ് സർക്കാർ.
Latest Articles
650 സിസി എഞ്ചിൻ, സ്റ്റൈലിഷ് ലുക്ക്! ജാവയുടെ കഥകഴിക്കാൻ റോയൽ എൻഫീൽഡ് ഇന്റെർസെപ്റ്റർ ബിയർ...
റോയൽ എൻഫീൽഡ് ബിയർ 650 സ്ക്രാംബ്ലറിന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്തിറക്കി. ഇഐസിഎംഎ 2024-ൽ ഈ പുതിയ ബുള്ളറ്റിന്റെ വിലകൾ വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം അതിൻ്റെ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല....
Popular News
70 കഴിഞ്ഞ എല്ലാവർക്കും സൗജന്യ ഇൻഷ്വറൻസ്; ഉദ്ഘാടനം ചൊവ്വാഴ്ച; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയ്ക്കു കീഴിൽ 70 വയസിനു മുകളിലുള്ള എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (oct 28)...
വിദേശത്ത് തൊഴിലവസരം വാഗ്ദാനം ചെയ്തുള്ള എല്ലാ പരസ്യങ്ങളും വിശ്വസിക്കരുത്; നോര്ക്ക നല്കുന്ന മുന്നറിയിപ്പുകള്
വിദേശത്തെ തൊഴിലവസരം, പ്രവാസികളെ ലക്ഷ്യമിട്ടുള്ള വ്യാജ നിക്ഷേപ അവസരങ്ങള്, മണിച്ചെയിന്, സ്റ്റുഡന്റ് വിസാ ഓഫറുകള്, വിസിറ്റ് വിസ (സന്ദര്ശനവിസ) വഴിയുളള റിക്രൂട്ട്മെന്റ് എന്നിവ സംബന്ധിച്ച് വിവിധ നവമാധ്യമങ്ങളില് വരുന്ന പരസ്യങ്ങള്ക്കെതിരേ...
ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു, മജിസ്ട്രേറ്റിന്റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം
കണ്ണൂര്: എഡിഎം നവീന് ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ റിമാന്ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ...
സെഞ്ചുറിയുമായി മിന്നി മന്ദാന: ലോകകപ്പ് തോല്വിക്ക് പകരം വീട്ടി ഇന്ത്യ
അഹമ്മദാബാദ്: സെഞ്ചുറിയുമായി മിന്നിയ സ്മൃതി മന്ദാനയുടെയും അര്ധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന് ഹര്മന്പ്രീത് കൗറിന്റെയും ബാറ്റിംഗ് മികവില് ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരി ഇന്ത്യൻ...
‘നിങ്ങൾക്ക് നുള്ളി നോക്കാം, ഇന്നേവരെ പ്ലാസ്റ്റിക് സര്ജറി ചെയ്തിട്ടില്ല’: നയന്താര
താൻ ഇതുവരെ പ്ലാസ്റ്റിക് സര്ജറി ചെയ്തിട്ടില്ലെന്ന് നടി നയന്താര. ആളുകള് തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് തന്റെ ഐ ബ്രോ മേക്കപ്പില് വരുന്ന വ്യത്യാസം കൊണ്ടാണെന്നും അവര് വ്യക്തമാക്കി. തനിക്ക്...