സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ് ; 86 ഏക്കറില്‍ 133 കോടി ഡോളര്‍ ചെലവില്‍ സിംഗപ്പൂര്‍ തീര്‍ത്ത വിസ്മയം

0

കല്ലാന്ഗ് : സിംഗപ്പൂരില്‍ പുതുതായി തുറന്നു കൊടുത്ത സ്പോര്‍ട്സ് ഹബ് ധാരാളം പ്രേത്യേകതകളോടെ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു .86 ഏക്കറില്‍ 130 കോടി ഡോളര്‍ ചെലവില്‍ സിംഗപ്പൂര്‍ തീര്‍ത്ത  സ്പോര്‍ട്സ് ഹബ് ഏകദേശം 4 വര്‍ഷങ്ങള്‍ കൊണ്ടാണ് പണി തീര്‍ത്തത് .55,000 പേര്‍ക്കിരിക്കാവുന്ന നാഷണല്‍ സ്റ്റേഡിയം ,6000 പേര്‍ക്കിരിക്കാവുന്ന അക്ക്വാട്ടിക് സെന്‍റര്‍ ,3000 പേര്‍ക്ക് ഉപയോഗിക്കാവുന്ന സ്പോര്‍ട്സ് അരീന ,വാട്ടര്‍ സ്പോര്‍ട്സിനായി പ്രത്യേക സംവിധാനം ,41,000 sqm വലുപ്പത്തിലുള്ള ഷോപ്പിംഗ്‌ സൗകര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് സ്പോര്‍ട്സ് ഹബില്‍ ഒരുക്കിയിരിക്കുന്നത് .

55,000 പേര്‍ക്കിരിക്കാവുന്ന നാഷണല്‍ സ്റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ഫ്രീ സ്പാനിംഗ് നിര്‍മ്മിതിയാണെന്ന് സ്പോര്‍ട്സ് ഹബ് അവകാശപ്പെടുന്നു .നിരവധി ഇന്റര്‍നാഷണല്‍ ഗെയിംസുകള്‍ക്ക് ഇനിമുതല്‍ സിംഗപ്പൂര്‍ വേദിയാകുമെന്ന ആവേശത്തിലാണ് കായികപ്രേമികള്‍ .എല്ലാത്തരം കായികങ്ങള്‍ക്കും പറ്റിയ രീതിയിലാണ് സ്പോര്‍ട്സ് ഹബ് രൂപകല്പ്പന ചെയ്തിരിക്കുന്നത് .ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ക്ക്കൂ ഇനിമുതല്‍ സിംഗപ്പൂരും വേദിയാകും .കൂടാതെ സ്പോര്‍ട്സ് ഹബില്‍ ഉപയോഗിക്കുന്ന സോളാര്‍ പാനല്‍ വഴി വൈദ്യതി ഉല്‍പ്പാദനവും നടക്കുന്നുണ്ടെന്ന് സ്പോര്‍ട്സ് ഹബ് ലിമിറ്റഡ് അറിയിച്ചു .

പൊതുജനങ്ങള്‍ക്ക്സ്റ്റേ സൌജന്യമായി സ്പോര്‍ട്സ് ഹബ്  സന്ദര്‍ശിക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട് . എം.ആര്‍.ടി യുമായി സ്പോര്‍ട്സ് ഹബ് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ സൌകര്യപ്രദമാണ് .