രണ്ട് മണിക്കൂറുനുള്ളില്‍ ഒമ്പത് ഭൂചലനം; ഞെട്ടിവിറച്ച് ആൻഡമാൻ നിക്കോബാര്‍ ദ്വീപ്

രണ്ട് മണിക്കൂറുനുള്ളില്‍ ഒമ്പത്  ഭൂചലനം;  ഞെട്ടിവിറച്ച്  ആൻഡമാൻ നിക്കോബാര്‍ ദ്വീപ്
photo_verybig_187820-680x365

ന്യൂഡൽഹി: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ രണ്ടു മണിക്കൂറിനുള്ളിൽ ഒമ്പതു തവണ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്​. തിങ്കളാഴ്​ച പുലർച്ചെ 5.14നാണ്​​ 4.9 തീവ്രതയുള്ള ആദ്യ ഭൂചലനം ഉണ്ടായത്​. തുടർന്ന്​ എട്ട്​ തവണ തുടർചലനങ്ങൾ ഉണ്ടാവുകയായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത അഞ്ച് രേഖപ്പെടുത്തി. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്. ഇത് 5.2 രേഖപ്പെടുത്തി. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ ഭൂകമ്പ സാധ്യത മേഖലയിലാണ്​ സ്ഥിതി ചെയ്യുന്നത്​. മൂന്നിൽ കൂടുതൽ ഭൂചലനങ്ങൾ ഒരേ ദിവസം അനുഭവപ്പെടുന്നത്​ അസാധാരണമാണെന്നാണ്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നത്​.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ

യുഎസ് സൈനിക‍‍ർക്ക് ക്രിസ്മസ് സമ്മാനം; 1.60 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ട്രംപ്

യുഎസ് സൈനിക‍‍ർക്ക് ക്രിസ്മസ് സമ്മാനം; 1.60 ലക്ഷം രൂപ വീതം പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക് : യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. 'യോദ്ധാക്കളുടെ ലാഭവി