96 ലെ ഡിലിറ്റഡ് സീന്‍ പുറത്തുവിട്ടു; ഇത്രയും മനോഹരമായ രംഗം എന്തിനാണ് സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന് ആരാധകര്‍

0

തമിഴ്സിനിമയില്‍ ഈയടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകപ്രതികരണം ലഭിച്ച ചിത്രമായ 
 96  ലെ ഒരു മനോഹരരംഗമാണ് ഇപ്പോള്‍ ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്. എന്നാല്‍ സമയദൈര്‍ഘ്യം മൂലം ചിത്രത്തില്‍ നിന്നും വെട്ടിമാറ്റിയ രംഗം കണ്ടു എന്തിനാണ് ഇത്രയും മനോഹരമായ ഒരു രംഗം മീക്കം ചെയ്തതെന്ന് ചോദിക്കുകയാണ് ആരാധകര്‍. 

ഇപ്പോള്‍ ആ രംഗം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചിരിക്കുകയാണ് അണിയറക്കാര്‍. ശരിക്കും ഒരു സര്‍പ്രൈസ് രംഗം. ജാനുവിന്റെ കഥാപാത്രവുമായി ബന്ധമുള്ള ഒരാളെയാണ് ഈ രംഗത്തില്‍ കാണാനാവുക. ജനു എന്ന എസ് ജാനകി ദേവിക്ക് ആ പേര് മാതാപിക്കാള്‍ കാരണമായതാരാണോ ആ വ്യക്തിയാണ് ഈ രംഗത്തില്‍ ഉള്ളത്. വേറാരുമല്ല; സാക്ഷാല്‍ എസ് ജാനകി… ഈ രംഗം കണ്ടു നോക്കു…