തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചോദനം നൽകുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിധി പത്ത് വർഷമായി ചുരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തലസ്ഥാനത്ത് സംഘടിപ്പിച്ച സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ അവതരണചടങ്ങിൽ വ്യക്തമാക്കി. എല്ലാ പെട്രോൾ പമ്പുകളിലും വാഹനങ്ങൾക്കായി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഓടുന്ന വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറണം. എണ്ണക്കമ്പനികൾ പുതിയ സംരംഭങ്ങൾ തുടങ്ങണം. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് പി.എൻ.ജി.ആർ.ബി ലക്ഷ്യമിടുന്നതെന്നും. സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപാതയുടെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ലൈനിനൊപ്പം പൈപ്പ് ലൈൻ സ്ഥാപിക്കൽ. എന്നിവ സംബന്ധിച്ച അലൈൻമന്റെുകൾ തയാറായി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Home Good Reads പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിധി പത്ത് വർഷമായി ചുരുക്കുന്ന കാര്യം പരിഗണനയിൽ; കെ.ആർ. ജ്യോതിലാൽ
Latest Articles
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്ട്ടിഫിക്കേഷന് ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലേബര്‍ റൂം 97.5%,...
Popular News
രണ്ട് മലയാളി താരങ്ങളുമായി ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിൽ
സിൽഹെറ്റ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നു. ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി താരങ്ങൾ ഒരുമിച്ച് ഇടം നേടിയ ടീം എന്ന പ്രത്യേകതയുമായാണ് ഇന്ത്യൻ...
മുംബൈയെ വീഴ്ത്തി ഡല്‍ഹി
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
തിലക് വര്‍മ...
Include 4 hrs of physical activity, 8 hrs sleep in routine for optimal health,...
New Delhi: For optimal health, a person's ideal day should include more than four hours of physical activity involving exercise of light,...
സംസ്ഥാനത്ത് ആകെ 71.27 % പോളിങ്; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് പോളിങ് ദിനത്തില്‍ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍ 1,97,77478 പേരാണ് ഏപ്രില്‍ 26...
കെഎസ്ആർടിസി ബസ് തടഞ്ഞ് ഗതാഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ...