ന്യൂഡൽഹി : കേരളത്തിലെ പ്രളയകാലത്ത് വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള വായുസേനാ മെഡൽ ലഭിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത് നായർ. നൂറിലേറെപ്പേരെയാണ് പ്രശാന്ത് നായർ മാത്രം അന്ന് എയർലിഫ്റ്റിംഗ് വഴി രക്ഷപ്പെടുത്തിയത്. രണ്ടു ഗർഭിണികളെ രക്ഷിച്ച ചേതക് ഹെലികോപ്റ്റർ സാരഥി കമാൻഡർ വിജയ് വർമയ്ക്കു ധീരതയ്ക്കുള്ള നവ് സേനാ മെഡലും ലഭിച്ചു. കമാൻഡർ അഭിലാഷ് ടോമിയ്ക്കും സേനാമെഡൽ ലഭിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ഗോള്‍ഡന്‍ ഗ്ലോബ് പായ്ക്കപ്പലോട്ട മത്സരത്തിലെ ഇന്ത്യന്‍ പ്രതീക്ഷയായ മലയാളി സൈനികന് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നു ദിവസത്തിനുശേഷം തെരച്ചില്‍ സംഘം കണ്ടെത്തുമ്പോള്‍ അവശനായിരുന്നു അദ്ദേഹം ഇപ്പോൾ ചികിത്സയിലാണ്. വ്യോമസേനയുടെ കിഴക്കൻ കമാൻഡ് മേധാവിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർക്ക് പരംവിശിഷ്ട് സേവാ മെഡലും ലഭിച്ചു. 2017ൽ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ആദ്യമായി വിമാനം ഇറക്കിയത് അന്നു വ്യോമസേനയിൽ എയർ മാർഷലായ രഘുനാഥ് നമ്പ്യാരായിരുന്നു. അതുപോലെതന്നെ റഫാൽ വിമാനം പരീക്ഷണ പറക്കൽ നടത്തിയത് രഘുനാഥ് നമ്പ്യാരായിരുന്നു. നാളെ ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുരസ്കാരങ്ങൾ സമ്മാനിക്കും.
Home Good Reads പ്രളയകാല രക്ഷ പ്രവർത്തനത്തിന് പ്രശാന്ത് നായർക്ക് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ, അഭിലാഷ് ടോമിക്ക്...
Latest Articles
‘വിരാട് കോലിയെ ഇതിഹാസമാക്കിയത് സാക്ഷാല്‍ എംഎസ് ധോണി’; സുനിൽ ഗവാസ്കർ
ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി വിരാട് കോലിയെ മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുനിൽ ഗവാസ്കർ. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന്...
Popular News
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവധ ജില്ലകളിൽ നാളെ മുതൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട കോട്ടയം ഇടുക്കി...
‘വിരാട് കോലിയെ ഇതിഹാസമാക്കിയത് സാക്ഷാല്‍ എംഎസ് ധോണി’; സുനിൽ ഗവാസ്കർ
ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി വിരാട് കോലിയെ മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുനിൽ ഗവാസ്കർ. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന്...
ചക്രവാതച്ചുഴി, ന്യൂനമർദം: കേരളത്തിൽ വേനൽ മഴ തകർക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യവാരം പ്രതീക്ഷിച്ചാൽ മതിയെങ്കിലും, ഈ മാസം 19ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന്...
ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് നടി രാഖി സാവന്ത് ആശുപത്രിയിലെന്ന് റിപ്പോർട്ടുകൾ. ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആശുപത്രി ബെഡിൽ കിടക്കുന്ന ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
പഞ്ചാബിൽ കോണ്‍ഗ്രസ് റാലിയില്‍ വെടിവെപ്പ്, ഒരാൾക്ക് പരിക്കേറ്റു
ഡല്‍ഹി: പഞ്ചാബിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. ഒരാൾക്ക് പരിക്കേറ്റു. അമൃത്സറിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. കോൺഗ്രസ് സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ ഗുർജിത്ത് സിങ് ഓജ്ലയുടെ റാലിക്കിടെയാണ് സംഭവം. വെടിവെപ്പ്...